വയനാട് ദുരന്തബാധിതർക്കുള്ള ചികിത്സാ സഹായം ഡിസംബർ വരെ നീട്ടിയാതായി മന്ത്രി കെ രാജൻ. സംസ്ഥാനത്തിൻ്റെ പല ആവശ്യങ്ങൾ കേന്ദ്രം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. കേന്ദ്രത്തിൻ്റെത് ശത്രുതാപരമായ സമീപനമാണ്. മാതൃകാ ഭവനങ്ങൾക്ക് എതിരെയുള്ള സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ അപമാനകരമെന്നും മന്ത്രി വ്യക്തമാക്കി. വയനാട് 8 ആദിവാസി കുടുംബങ്ങളെ
പുനരധിവസിപ്പിക്കും. ജൂലൈ 30 ഹൃദയഭൂമിയിൽ നിത്യസ്മാരകം നിർമ്മിക്കും. അതിനായി 99 ലക്ഷം രൂപ അനുവദിച്ചുവെന്നും മന്ത്രി കെ രാജൻ അറിയിച്ചു. DDMA റിപ്പോട്ടിൻ്റെ അടിസ്ഥാനത്തിൽ 49 കുടുംബങ്ങളെ ടൗൺഷിപ്പിൽ ഉൾപ്പെടുത്തും. ഫിസിക്കൽ പരിശോധന നടത്തി കൂടുതൽ പേരെ ഉൾപ്പെടുത്തും. വിലങ്ങാടും ചൂരൽമലക്ക് സമാനമായ സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി
അറിയിച്ചു.വയനാട് 8 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കും. ജൂലൈ 30 ഹൃദയഭൂമിയിൽ നിത്യസ്മാരകം നിർമ്മിക്കും. അതിനായി 99 ലക്ഷം രൂപ അനുവദിച്ചുവെന്നും മന്ത്രി കെ രാജൻ അറിയിച്ചു. DDMA റിപ്പോട്ടിൻ്റെ അടിസ്ഥാനത്തിൽ 49 കുടുംബങ്ങളെ ടൗൺഷിപ്പിൽ ഉൾപ്പെടുത്തും. ഫിസിക്കൽ പരിശോധന നടത്തി കൂടുതൽ പേരെ ഉൾപ്പെടുത്തും. വിലങ്ങാടും ചൂരൽമലക്ക് സമാനമായ സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.













