ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെടൽ നടത്തിയെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘തായ്‌ലൻഡ് -കംബോഡിയ സംഘർഷത്തിലും ഇടപെട്ടു.വ്യാപാര കരാറിലൂടെ പ്രശ്നം പരിഹരിച്ചെന്നും ഇങ്ങനെ തർക്കങ്ങൾ തീർക്കുന്നതിൽ
അഭിമാനമുണ്ടെന്നും ട്രംപ് പറഞ്ഞു. തായ്‌ലന്‍ഡ് കംബോഡിയയും യുഎസിന്റെ വ്യാപാര പങ്കാളികളാണ്. ഞാന്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരെ വിളിച്ചു. അവര്‍ ഒത്തുതീര്‍പ്പിന്
തയ്യാറെടുക്കുകയാണ്. ഇത്തരം സംഘര്‍ഷ സാഹചര്യങ്ങള്‍ പരിഹരിക്കാന്‍ വ്യാപാര കരാറുകള്‍ക്ക് സാധിക്കുമെങ്കില്‍ അത് തന്റെ മികവായി കാണുന്നു എന്നും ട്രംപ് പറഞ്ഞു.













