കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് സമർത്ഥിക്കാൻ ജയിൽ ചാട്ടത്തിന്റെ ഡെമോ കാണിച്ച് പി വി അൻവർ. മഞ്ചേരിയിലെ സ്വന്തം
സ്ഥലത്ത് വച്ചാണ് ജയിൽ ചാട്ടത്തിലെ സംശയങ്ങൾ അൻവർ ഡെമോയിലൂടെ പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ജയിൽ വകുപ്പ് തന്നെ ഗോവിന്ദച്ചാമിയെ പുറത്തേക്ക് വിട്ടതാണെന്നാണ് അൻവറിന്റെ ആരോപണം.













