2025 ജൂലൈ 20 ഞായർ 1199 കർക്കടകം 04
വാർത്തകൾ
🗞️👉 ഭാരത സഭയുടെ അഭിമാനമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
ഭാരത സഭയുടെ അഭിമാനമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി. ഭാരത സഭയുടെ അനുഗ്രഹമായ വിശുദ്ധ അൽഫോൻസാർ തിരുന്നാളിന് ഇന്ന് ജൂൺ 19 രാവിലെ 11 15ന് പാലാ രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. വിശുദ്ധ അൽഫോൻസാമ്മയുടെ പ്രധാന തിരുനാൾ ജൂലൈ 28നാണ് . എല്ലാ ദിവസവും വിശുദ്ധ കുർബാനയും സായാഹ്ന പ്രാർത്ഥനയും , ജപമാലയും , ജപമാല പ്രതിക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
🗞️👉 പ്രവാസികൾ നസ്രാണിമാർഗ്ഗത്തിന്റെ വക്താക്കൾ: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ : പാലാ രൂപതാംഗങ്ങളായ പ്രവാസികൾ നസ്രാണി മാർഗ്ഗത്തിന്റെ വക്താക്കളാണെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിലുള്ള ആഗോള പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. പ്രവാസികൾ പാരമ്പര്യം കൂടെ കൊണ്ടുനടക്കുന്നവരാണ്. സഭയുടെ അടിസ്ഥാനസൗകര്യങ്ങളുടെ സംരക്ഷകരാണവർ. കുടിയേറ്റം പ്രത്യാശയുടെ അനുഭവമാണ്. ശ്രേഷ്ഠമായ പൈതൃകത്തിൽ അഭിമാനിക്കുന്നവരാണ് പ്രവാസികൾ. വിശ്വാസത്തിന്റെ ആഴവും വിശ്വാസികളുടെ എണ്ണവും വൈദികകൂട്ടായ്മയുമാണ് പ്ലാറ്റിനം ജൂബിലി നിറവിലെത്തിയ പാലാ രൂപതയുടെ മൂലധനമെന്നും മധ്യതിരുവതാംകൂറിൽ സത്യവിശ്വാസം സംരക്ഷിക്കാൻ പാലാ രൂപതയ്ക്ക് കഴിഞ്ഞിട്ടുള്ളതായും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
🗞️👉 അല്‍ഫോന്‍സാപുരം ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാൾ
ആയാംകുടി: മധുരവേലി അല്‍ഫോന്‍സാപുരം ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും നൊവേനയും ഊട്ടുനേര്‍ച്ചയും ഇന്ന് മുതല്‍ 28 വരെ തീയതികളില്‍ നടക്കും. ഇന്നലെ രാവിലെ 6.45 നും 9.15 നും വിശുദ്ധ കുര്‍ബാന, നൊവേന, 21, 22, 23 തീയതികളില്‍ വൈകൂന്നേരം 5.30 ന് വിശുദ്ധ കുര്‍ബാന. 24 ന് വൈകൂന്നേരം അഞ്ചിന് കൊടിയേറ്റ്, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സന്ദേശം.
🗞️👉 കുറുപ്പന്തറ – കല്ലറ റോഡ് തകര്‍ന്ന് കുഴിയായി
കടുത്തുരുത്തി: ഏതാണ്ട് നൂറിലധികം കുഴികളാണ് റോഡില്‍ രൂപപെട്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കളമ്പുകാട് റോഡിലെ കുഴിയില്‍ നാട്ടുകാര്‍ വാഴ വച്ചു പ്രതിക്ഷേധിച്ചു. കഴിഞ്ഞ കുറേ കാലമായി ഈ റോഡ് തകര്‍ന്ന് കിടക്കുകയാണ്. നടന്നു പോകാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് റോഡ്. ഇതിലൂടെ സഞ്ചരിച്ച നിരവധി വാഹന യാത്രക്കാര്‍ക്ക് അപകടങ്ങളുണ്ടായിരുന്നു. കുറുപ്പന്തറ-കല്ലറ റോഡിലൂടെയുള്ള യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ടെങ്കിലും പരിഹാരമായിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ വിവിധ പ്രതിക്ഷേധ സമരങ്ങള്‍ നടത്തിയെങ്കിലും ഇതൊന്നും അധികൃതര്‍ കണ്ടതായി പോലും ഭാവിക്കുന്നില്ല
🗞️👉 തലപ്പലം പഞ്ചായത്തിൽ ജനകീയ ശുചീകരണ പരിപാടി നടത്തപ്പെട്ടു
മാലിന്യ മുക്ത നവകേരള പദ്ധതിയുടെ ഭാഗമായി ജനകീയ ശുചീകരണ പരിപാടി തലപ്പലം പഞ്ചായത്തിൽ പ്രസിഡന്റ് ശ്രീ ആനന്ദ് ജോസഫ് ഉദ്ഘാടനം ചെയ്തു മുൻ പ്രസിഡന്റ് ശ്രീമതി അനുപമ വിശ്വനാഥ് പഞ്ചായത്ത് മെമ്പർ ശ്രീ ബിജു അസിസ്റ്റന്റ് സെക്രട്ടറി ഹെൽത്ത് ഇൻസ്പെക്ടർ കുടുംബശ്രീ ചെയർപേഴ്സൺ ഹരിത കർമ്മ സേന അംഗങ്ങൾ മറ്റ് ഓഫീസ് സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു
🗞️👉 മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം: എസ്എഫ്ഐ
മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ് എഫ് ഐ. വീഴ്ച്ച സംഭവിച്ചത് ആരുടെ ഭാഗത്താണെന്നത് അന്വേഷണത്തിലൂടെയാണ് മനസിലാവുക. നടപടി ഉണ്ടായില്ലെങ്കിൽ തുടർ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അറിയിച്ചു. സർവകലാശാലയിലെ താത്കാലിക വി സിമാർ നാടകം കളിക്കുന്നു, എസ് എഫ് ഐ യും വി സി മാരും തമ്മിലുള്ള മൂപ്പിളമ തർക്കമല്ല നടക്കുന്നതെന്നും സഞ്ജീവ് ആരോപിച്ചു.
🗞️👉 ADGP എം ആർ അജിത് കുമാറിന് വീഴ്ചയുണ്ടായി, DGP റിപ്പോർട്ട്
ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങൾ അജിത് കുമാർ ലംഘിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.
🗞️👉












