കടുത്തുരുത്തി: കുറുപ്പന്തറ – കല്ലറ റോഡ് തകര്‍ന്ന് കുഴിയായിഏതാണ്ട് നൂറിലധികം കുഴികളാണ് റോഡില്‍ രൂപപെട്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കളമ്പുകാട് റോഡിലെ കുഴിയില്‍ നാട്ടുകാര്‍ വാഴ വച്ചു പ്രതിക്ഷേധിച്ചു. കഴിഞ്ഞ കുറേ കാലമായി ഈ റോഡ് തകര്‍ന്ന് കിടക്കുകയാണ്. നടന്നു പോകാന്‍ പോലും സാധിക്കാത്ത
അവസ്ഥയിലാണ് റോഡ്. ഇതിലൂടെ സഞ്ചരിച്ച നിരവധി വാഹന യാത്രക്കാര്‍ക്ക് അപകടങ്ങളുണ്ടായിരുന്നു. കുറുപ്പന്തറ-കല്ലറ റോഡിലൂടെയുള്ള യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യത്തിന് മാസങ്ങളുടെ പഴക്കമുണ്ടെങ്കിലും പരിഹാരമായിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ വിവിധ പ്രതിക്ഷേധ സമരങ്ങള്‍ നടത്തിയെങ്കിലും ഇതൊന്നും അധികൃതര്‍ കണ്ടതായി പോലും ഭാവിക്കുന്നില്ല. മഴക്കാലം ശക്തമായതോടെ കുഴിയില്‍ വെള്ളം
കെട്ടിക്കിടക്കുന്നതും മൂലം ഇരുചക്ര വാഹനയാത്രീകരും കാറുകളും അപകടത്തില്‍പ്പെടുന്നതും ഇവിടെ പതിവാണ്. നിരവധിപേര്‍ക്ക് ഇതിനോടകം അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.













