തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്. 65ൽ അധികം ആനകൾ ആനയൂട്ടിന്റെ ഭാഗമാകും. ആനയൂട്ടിന് 9 തരം പഴവർഗങ്ങളും, 200 കിലോയോളം അരിയുടെ ചോറും ഉൾപ്പടെയാണ്
തയ്യാറാക്കുന്നത്. എഴുപതിനായിരത്തിൽ അധികം ആളുകളെയാണ് ആനയൂട്ട് ചടങ്ങിലേക്ക് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. മഹാഗണപതിഹോമത്തിനുള്ള വലിയ ഹോമകുണ്ഡവും ക്ഷേത്രത്തിന്റെ
പടിഞ്ഞാറെ നടയിൽ തയ്യാറാക്കിയിട്ടുണ്ട്. 1985 മുതലാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് ആരംഭിച്ചത്.













