ആഗോള ശ്രദ്ധ നേടിയ ബൈബിള്‍ പരമ്പരയായ “ദി ചോസൻ” സീരീസിലെ യേശുവിന്റെ വേഷം കൈകാര്യം ചെയ്യുന്ന നടൻ ജോനാഥൻ റൂമിയും സംഘവും വത്തിക്കാനില്‍ ലെയോ പതിനാലാമൻ
പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ജൂൺ 25 ബുധനാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മാര്‍പാപ്പ വിശ്വാസികളുമായി നടത്തിയ പൊതു കൂടിക്കാഴ്ചയുടെ സമാപനത്തിലാണ് ചോസൻ ടീം ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാദ്ധ്യക്ഷനെ സന്ദര്‍ശിച്ചത്.
യേശുക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ബോക്സ് ഓഫീസ് ഹിറ്റ് പരമ്പരയിലെ മറ്റ് അഭിനേതാക്കളും നടിമാരും ഉണ്ടായിരുന്നു.













