ഇറാന്- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 500 പോയിന്റിലേറെ ഉയർന്നു . നിഫ്റ്റിയിലും 50 ശതമാനം നേട്ടത്തോടെ തുടക്കം. ഐടിഎഫ് എംസിജി
മേഖലകളിലാണ് ഉയർന്ന നേട്ടമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നഷ്ടം നികത്തി ആത്മ വിശ്വാസത്തോടെയാണ് ഓഹരി വിപണിയിൽ ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇറാന്- ഇസ്രയേല്‍
വെടിനിര്‍ത്തല്‍ ധാരണയെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവ് വന്നത് ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. വ്യാപാര ആരംഭത്തിൽ സെൻസെക്സ് 500 പോയിന്റ് ഉയർന്നു. നിഫ്റ്റി 50 ശതമാനം ഉയർന്ന് 25,200 പോയിന്റിൽ എത്തി.












