ഹയർസെക്കൻഡറി സർട്ടിഫിക്കറ്റിൽ പിഴവുണ്ടായ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു.
മുപ്പതിനായിരത്തോളം പ്ലസ്ടു സർട്ടിഫിക്കറ്റുകളിലാണ് പിഴവ് കണ്ടെത്തിയത്. വിദ്യാർത്ഥികൾക്ക് പുതിയ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.













