രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള രണ്ട് പേരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ആക്രമണത്തിൽ പങ്കെടുത്ത ഭീകരരെ സഹായിച്ച രണ്ട് പേരെയാണ് അഞ്ച് ദിവസത്തേക്ക്
കസ്റ്റഡിയിൽ വിട്ടത്. ഇവരെ എൻഐഎ വിശദമായി ചോദ്യം ചെയ്യും. പാകിസ്താൻ പൗരന്മാരായ മൂന്ന് ലഷ്കർ തൊയ്ബ ഭീകരനാണ് ആക്രമണം നടത്തിയത് എന്നാണ് ഇരുവരും നൽകിയ മൊഴി.












