ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന
മാർഗ്ഗം അന്യ രാജ്യങ്ങൾ ആകുമ്പോൾ നമ്മുടെ രാജ്യത്തിന് നഷ്ടപ്പെടുന്നത് വിലമതിക്കാനാവാത്ത അവരുടെ ബുദ്ധിയും അദ്ധ്വാനവുമാണ്. കേരളത്തിൻറെ ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തെ
കുറിച്ചും , നമ്മുടെ നാടിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങളെപ്പറ്റിയും വ്യക്തമായി പ്രതിപാദിക്കുന്ന ഒരു സിനിമയാണ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)”. ഈ സിനിമ കണ്ട് മനസ്സ് നിറഞ്ഞു എന്നാണ് ബഹുമാനപ്പെട്ട എം.പി N.K പ്രേമചന്ദ്രൻ പറഞ്ഞത്.












