സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ദ്വീല പരിസരത്തു സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയത്തില്‍ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനാമദ്ധ്യേ ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ചാവേര്‍
ആക്രമണത്തില്‍ ഇരുപതോളം ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം. ഡമാസ്കസിലെ മാർ ഏലിയാസ് ദേവാലയത്തിലാണ് ചാവേര്‍ സ്ഫോടനമുണ്ടായത്. ചാവേര്‍ ആക്രമണം നടന്ന സ്ഥലത്തു നിന്നു
പുറത്തുവന്ന വീഡിയോയില്‍ രക്തത്തില്‍ കുളിച്ച് മൃതദേഹങ്ങളും ചിതറികിടക്കുന്ന കുരിശുകളും പീഠങ്ങളും ഉള്‍പ്പെടെ ഹൃദയഭേദകമായ ദൃശ്യങ്ങളാണുള്ളത്.












