2025 ജൂൺ 22 ഞായർ 1199 മിഥുനം 08
വാർത്തകൾ
🗞️👉 ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു
ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഗുവഹത്തി ചെന്നൈ വിമാനം ഇറക്കിയത് ബെംഗളൂരുവിൽ. വിമാനത്തിൽ മതിയായ ഇന്ധനം ഉണ്ടായിരുന്നില്ല. 168 യാത്രക്കാർ ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം സമയത്ത് ചെന്നൈയിൽ ഇറക്കാൻ കഴിഞ്ഞില്ല. ശേഷം ഇന്ധനം കഴിയാറായി എന്ന് പൈ ലറ്റ് അറിയിച്ചതിനെ തുടർന്ന് ബെംഗളൂരു ഇറക്കി. ഇന്ധനം കുറവായതിനെത്തുടര്‍ന്ന് പൈലറ്റ് മെയ് ഡേ സന്ദേശം നൽകിയതായി അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
🗞️👉 സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും
സംസ്ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ നാളെ മുതൽ മഴ ശക്തമായേക്കും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിങ്കൾ മുതൽ ബുധൻ വരെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.
🗞️👉 ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ജൂൺ 24- ന്
ഏറ്റുമാനൂർ: ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ (എകെസിഎ)കോട്ടയം ജില്ലാ സമ്മേളനം ജൂൺ 24- ന് ഏറ്റുമാനൂർ സാൻജോസ് കൺവെൻഷൻ സെൻററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് രജിസ്ട്രേഷൻ ആരംഭിക്കും.മൂന്നിന് പ്രതിനിധി സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് സജി ജേക്കബ് അധ്യക്ഷത വഹിക്കും.ജില്ലാ
🗞️👉 സ്‌കൂള്‍ പരിസരങ്ങളില്‍ വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന
തിരുവനന്തപുരം: സ്‌കൂള്‍ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂണ്‍ 18, 19 തീയതികളില്‍ സംസ്ഥാന വ്യാപകമായി സ്‌കൂള്‍ പരിസരങ്ങളിലുള്ള 1502 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. വിവിധ കാരണങ്ങളാല്‍ ഏഴ് കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു.
🗞️👉 കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ മാർ സ്ലീവാ മീറ്റ് നടന്നു.
പാലാ . കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ ( സിഎൻജിഐ ) മാർ സ്ലീവാ മീറ്റ് -2025 മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. നഴ്സുമാർ സമൂഹത്തിനു നൽകുന്ന സംഭാവനകൾ എക്കാലവും വിലമതിക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു.
🗞️👉 പസഫിക്കിന് കുറുകെ അമേരിക്കന്‍ ബോംബറുകള്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനായി അമേരിക്ക തയ്യാറെടുക്കുന്നതായി സൂചന. പടിഞ്ഞാറന്‍ പസഫിക്കിന് കുറുകെ അമേരിക്കന്‍ B2 ബോംബറുകള്‍ നീങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറന്‍ പസഫിക്കിലെ ഒരു പ്രധാന യുഎസ് സൈനിക ഔട്ട്പോസ്റ്റായ ഗുവാമിലേക്ക് ദീര്‍ഘദൂര ആക്രമണ ശേഷിയുള്ള ബോംബറുകള്‍ പറന്നുയരുന്നതായാണ് വിവരം. ഇതിന്റെ ചില ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്.
🗞️👉 കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ പാമ്പുകടിച്ചു
കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ പാമ്പുകടിച്ചു. നിരവില്‍പ്പുഴ സ്വദേശി രാജീവനാണ് കാറിനുളളില്‍ നിന്നും പാമ്പ് കടിയേറ്റത്. ചുരുട്ട വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ കുറ്റ്യാടി ചുരത്തില്‍ വച്ചാണ് യുവാവിന് പാമ്പുകടിയേറ്റത്. വടകരയില്‍ നിന്നും രാജീവ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. അദ്ദേഹത്തിന്റെ സുഹൃത്താണ് വാഹനം ഓടിച്ചിരുന്നത്. രാജീവിനെ മറ്റൊരു വാഹനത്തില്‍ കയറ്റി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. വാഹനത്തില്‍ നിന്നും പാമ്പുപിടിത്തക്കാരനായ സുരേന്ദ്രനാണ് പാമ്പിനെ നീക്കിയത്.
🗞️👉 മലപ്പുറത്ത് 16 വയസുകാരന്റെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമെന്ന് സംശയം
മലപ്പുറത്ത് പതിനാറ് വയസുകാരന്റെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് വിദ്യാര്‍ഥി മരിച്ചത്. അന്തിമ പരിശോധനാ ഫലം വന്നാലേ രോഗം സ്ഥിരീകരിക്കാനാകൂ. വിദ്യാര്‍ഥിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു.
🗞️👉 ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് ആദ്യ മലയാളി നാട്ടിലേക്ക്
ഇറാൻ – ഇസ്രായേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇന്ന് മഷ്ഹാദിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ ഇറങ്ങി. 256 പേര് സംഘത്തിൽ ഉണ്ട്. സംഘത്തിൽ ഒരു മലയാളിയും ഉണ്ട്. ടെഹ്റാൻ ഷാഹിദ് ബെഹ്ഷത്തി സർവകലാശാല ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് തിരികെയെത്തിയ വിമാനത്തിലുള്ളത്.













