അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കാണക്കാരി ഗവൺമെന്റ് മോഡൽ ഹോമിയോ ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററും,കാണക്കാരി ഗ്രാമപഞ്ചായത്ത്, രത്നഗിരി പബ്ലിക് ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ യോഗാ ദിനം ആചരിച്ചു.കാണക്കാരി
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് ഫ്രാൻസിസ് ജോർജ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആനി പി ജോൺ, എം.വി ചാക്കോച്ചൻ, ജോയി സെബാസ്റ്റ്യൻ, തോമസ് ജോർജ്,ലില്ലി വിക്ടർ, ആനിയമ്മ ജോയ്, പി എം
ജോസഫ്,ജാൻസി തോമസ്, ബാബൂസ് രത്നഗിരി എന്നിവർ സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർ ഡോ. ധന്യ ക്ലാസുകൾക്ക് നേതൃത്വം നൽകി.













