നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് മണിക്കൂറുകൾ പിന്നിടുമ്പോൾ 36 ശതമാനം രേഖപ്പെടുത്തി പോളിംഗ്. നിലവിൽ ഭേദപ്പെട്ട പോളിംഗാണ് മണ്ഡലത്തിലുള്ളത്. പോളിംഗ് തുടങ്ങിയ ആദ്യ മണിക്കൂറിൽ മഴ കനത്തെങ്കിലും ആളുകൾ ബൂത്തിലെത്തുന്നതിൽ കുറവുണ്ടായില്ല. അതേസമയം,
ഒരാൾ രണ്ട് പ്രാവശ്യം വോട്ട് രേഖപ്പെടുത്തിയെന്ന വാർത്തയെ തുടർന്ന്, റിട്ടേണിംഗ് ഓഫീസറോട് ചീഫ് ഇലക്ട്രൽ ഓഫീസർ റിപ്പോർട്ട് ആവശ്യപ്പെട്ടു. പോളിംഗിനിടെ പ്രതികരണവുമായി
സ്ഥാനാർത്ഥികളും രംഗത്തെത്തി. തനിക്കും മുന്നണിക്കും പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് പ്രതികരി












