തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ വീട് കുത്തി തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു. വെഞ്ഞാറമൂട് നെല്ലനാട് മുൻ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കോൺഗ്രസ് നേതാവുമായ അപ്പുക്കുട്ടൻ
പിള്ളയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. ഇന്ന് പുലർച്ചെ വീട്ടിൽ കുടുംബാംഗങ്ങൾ ഉള്ളപ്പോഴായിരുന്നു മോഷണം നടന്നത്. 40 പവനൊപ്പം പതിനായിരം രൂപയും മോഷണം പോയതായാണ് പരാതി.












