ലെബനനിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു. യാസിൻ ഇസ അ ദിൻ ആണ് കൊല്ലപ്പെട്ടത്. വടക്കൻ ഇസ്രായേലിൽ നിരവധി റോക്കറ്റ് ആക്രമണങ്ങൾക്ക്
നേതൃത്വം നൽകിയ കമാൻഡറാണ് യാസിൻ ഇസ അ ദിൻ എന്ന് ഐഡിഎഫ് പറയുന്നു. യാസിൻ ഇസ അ ദിന്റെ പ്രവർത്തനങ്ങൾ ഇസ്രായേലിനും ലെബനനും തമ്മിലുള്ള ധാരണകളുടെ നഗ്നമായ
ലംഘനമായിരുന്നുവെന്ന് ഐഡിഎഫ് പറഞ്ഞു.












