spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 16

spot_img
spot_img

പ്രഭാത വാർത്തകൾ 2025 ജൂൺ 16

spot_img

Date:

വാർത്തകൾ

🗞️👉 ചേർപ്പുങ്കൽ സൺഡേസ്കൂൾ: പ്രവേശനോത്സവത്തിന്റെ വിസ്മയത്തുമ്പത്ത് കുരുന്നുകൾ

ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോന പള്ളി സൺഡേ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുരുന്നുകൾക്കായി ഒരുക്കിയ പ്രവേശനോത്സവം കുഞ്ഞുങ്ങൾക്ക് നവ്യാനുഭവമായി.വിശ്വാസത്തിൻറെ പഠനാനുഭവത്തിലേക്ക് കുരുന്നുകളെ കൈപിടിച്ചു കയറ്റാൻ ഇടവകയിലെ വൈദികരും അധ്യാപകരും ചേർന്നൊരുക്കിയ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മധുരം നൽകിയും കിരീടങ്ങൾ നൽകിയും പ്രാർത്ഥനയിലൂടെ അനുഗ്രഹ വർഷം ചൊരിഞ്ഞും സ്നേഹത്തിന്റെയും കരുതലിന്റെയും നേർക്കാഴ്ചയായി.
മാലാഖമാരുടെ വേഷം ധരിച്ച മുതിർന്ന ക്ലാസിലെ കുട്ടികളുടെ വലയത്തിനുള്ളിൽ നിന്നുകൊണ്ട് വികാരി ഫാ.തോമസ് തെക്കേൽ , അസിസ്റ്റൻറ് വികാരിമാരായ ഫാ. അജിത് പരിയാരത്ത്, ഫാ. ജോസഫ് മൂക്കന്തോട്ടത്തിൽ എന്നിവരിൽ നിന്നും കുട്ടികൾ അനുഗ്രഹവും മധുരവും ഏറ്റുവാങ്ങി.

🗞️👉 മെഗാ രക്തദാന ക്യാമ്പുംരക്തദായക ദിനാചരണവുംകൊഴുവനാലിൽ നടത്തി

കൊഴുവനാൽ: ജില്ലാ ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിൻ്റെയും കൊഴുവനാൽ എസ് എം വൈ എംൻ്റെയും നേതൃത്വത്തിൽ ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും കൊഴുവനാലിൽ നടത്തി. കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഫൊറോന പള്ളി സൺഡേ സ്കൂൾ ഹാളിൽ ഫൊറോനാ വികാരി റവ.ഫാ. ജോസ് നെല്ലിക്കത്തെരുവിൽ അദ്ധ്യക്ഷതയിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ് ദിനാചരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ മുഖ്യ പ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽകൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി. എസ് എം വൈ എം ഫൊറോനാ ഡയറക്ടർ ഫാ. ജെയിംസ് ആണ്ടാശ്ശേരി രക്തം ദാനം ചെയ്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലഡ് ഫോറം ഡയറ്കടർ ബോർഡ് മെമ്പർ അരുൺ പോൾ, എസ് എം വൈ എം ആനിമേറ്റർ ആൽബിൻ ജോസഫ്, പ്രസിഡൻ്റ് ജോമൽ ജോജി , സെക്രട്ടറി ജിൽസ് ജോബി, ഡോക്ടർ ജോജി ആലുങ്കൽ, എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് ഇൻചാർജ് സിസ്റ്റർ അനിലിറ്റ് എസ് എച്ച്, സേറാ തെരേസ് ജോസഫ്, എയ്ഞ്ചൽ മരിയ എബി, എയ്ജിൻ എബി, റ്റോണി ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു.

🗞️👉 സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സോണിയ ഗാന്ധി.

🗞️👉 കേദാർനാഥ് ഹെലികോപ്റ്റർ അപകടം; ഹെലികോപ്റ്റർ കമ്പനിക്കെതിരെ കേസ്

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് ഉൾപ്പെടെ ഏഴുപേർ മരിച്ച സംഭവത്തിൽ ഹെലികോപ്റ്റർ കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്. ആര്യൻ ഏവിയേഷൻ കമ്പനിക്കെതിരെയാണ് കേസെടുത്തത്. ഹെലികോപ്റ്റർ അപകടത്തിൽ ഏഴ് പേർക്ക് ജീവൻ നഷ്ടമായിരുന്നു. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

🗞️👉 കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ജൂൺ 16) അവധി

കോട്ടയം: കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2025 ജൂൺ 16) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

🗞️👉 കേദാർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തിവെച്ചു

ജംഗൽചട്ടി, ഭീംബലി മേഖലയിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ കേദാർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജംഗൽചട്ടി, ഭീംബലി മേഖലയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. രുദ്രപ്രയാഗിലെ എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ ഉദ്യോഗസ്ഥർ അടിയന്തര ജാഗ്രതാ നിർദേശം നൽകി.

🗞️👉 മണാലിയിൽ സിപ് ലൈൻ പൊട്ടി വീണു; പത്ത് വയസുകാരിക്ക് പരുക്ക്

ഹിമാചൽ മണാലിയിൽ സിപ് ലൈൻ പൊട്ടിവീണ് പത്ത് വയസുകാരിക്ക് ഗുരുതര പരുക്ക്. നാഗ്പൂരിൽ നിന്ന് മാതാപിതാക്കൾക്കൊപ്പം അവധിയാഘോഷിക്കാനെത്തിയ ട്രിഷയ്ക്കാണ് പരുക്കേറ്റത്. നദിക്ക് കുറുകെ കടക്കുന്നതിനിടെ സിപ് ലൈൻ പൊട്ടിവീഴുകയായിരുന്നു.

🗞️👉 ശക്തമായ കാറ്റും മഴയും; എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ കാറ്റിന്റെയും മഴയുടെയും പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ . പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ എൻ എസ് കെ ഉമേഷ്‌ അറിയിച്ചു.

🗞️👉 സംസ്ഥാനത്ത് മാറ്റം വരണമെന്ന് പ്രിയങ്കാ ഗാന്ധി; അൻവർ കരുത്ത് തെളിയിക്കുമെന്ന് യൂസഫ് പത്താൻ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനലാപ്പിൽ. പരസ്യപ്രചാരണം തീരാൻ ഒരു ദിവസം മാത്രം ശേഷിക്കെ പ്രധാനനേതാക്കളെ ഗ്രൗണ്ടിലിറക്കിയാണ് സ്ഥാനാർഥികൾ കരുത്ത് കാട്ടുന്നത്. ആര്യാടൻ ഷൗക്കത്തിനായി റോഡ് ഷോയുമായി പ്രിയങ്കാഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയൻ പോത്തുകൽ, കരുളായി, അമരമ്പലം എന്നീ പഞ്ചായത്തുകളിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനായി പ്രചാരണം നടത്തി. പിവി അൻവറിനായി തൃണമൂൽ എംപി യൂസഫ് പത്താൻ കളത്തിലിറങ്ങി.

🗞️👉 കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗത കുരുക്കിൽപ്പെട്ട് മൂന്നര വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗത കുരുക്കിൽപ്പെട്ട് മൂന്നര വയസുകാരന് ദാരുണാന്ത്യം. പാൽചുരം കോളനിയിലെ പ്രദോഷ് – ബിന്ദു ദമ്പതികളുടെ മകൻ പ്രജുൽ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കൊട്ടിയൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഓടുന്ന 108 ആംബുലൻസ് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് കൊട്ടിയൂർ അമ്പായത്തോട്ടിലെ കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും റോഡിലുണ്ടായ ഗതാഗത കുരുക്കിൽ ആംബുലൻസ് കുടുങ്ങി പോകുകയായിരുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related