2025 ജൂൺ 08 ഞായർ 1199 ഇടവം 25
വാർത്തകൾ
🗞️👉 ഫാ. ഡോ. ജോസ് തെക്കുംചേരിക്കുന്നേൽ ജലന്ധർ രൂപതയുടെ പുതിയ മെത്രാൻ
ജലന്ധർ: പഞ്ചാബിലെ ജലന്ധർ രൂപതയുടെ പുതിയ അധ്യക്ഷനായി ഫാ. ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിനെ പാപ്പ നിയമിച്ചു. ജൂൺ 7 ശനിയാഴ്ച ആയിരുന്നു ലെയോ പതിനാലാമൻ പാപ്പ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. കോട്ടയം കാളകെട്ടി സ്വദേശിയായ അദ്ദേഹം നിലവിൽ ജലന്ധർ രൂപതയിലെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുകയായിരുന്നു. റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകാലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ബിരുദവും ലൈസന്ഷ്യേറ്റും നേടിയിട്ടുണ്ട്.1962 ഡിസംബർ 24-ന് പാലാ രൂപതയിൽപ്പെട്ട കലക്കെട്ടിയിൽ ആയിരുന്നു നിയുക്ത മെത്രാൻ ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിൻറെ ജനനം. നാഗ്പൂരിൽ വൈദികപഠനം പൂർത്തിയാക്കിയതിനു ശേഷം 1991 മെയ് 1-ന് ജലന്ധർ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. ഇടവകവികാരി, സെമിനാരി അധ്യാപകൻ, വിദ്യാലയ മേധാവി, ജലന്ധർ രൂപതാ കോടതിയംഗം, തുടങ്ങിയ വിവിധ മേഖലകളിൽ സേവനം ചെയ്തിട്ടുണ്ട്. 2007 മുതൽ 2020 വരെ അദ്ദേഹം രൂപതയുടെ ചാൻസലറും ജുഡീഷ്യൽ വികാരിയുമായിരുന്നു. ജലന്ധറിലെ ഹോളി ട്രിനിറ്റി റീജിയണൽ മേജർ സെമിനാരിയിൽ പഠിപ്പിക്കുകയും ദൈവശാസ്ത്ര വിഭാഗം മേധാവിയായും സെമിനാരിയുടെ ഗവേണിംഗ് കൗൺസിൽ അംഗമായും സേവനമനുഷ്ഠിക്കുകയും ചെയ്തു. പഞ്ചാബിലെ 18 ജില്ലകളും ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങളും ജലന്ധർ രൂപതയിൽ ഉൾപ്പെടുന്നു. 1,23,434 കത്തോലിക്കരും, 214 വൈദികരും, 897 സന്യാസിനികളും 147 ഇടവകകളും ചേര്ന്നതാണ് ജലന്ധർ രൂപത.
🗞️👉 രാമപുരം കോളേജിൽ ഏകദിന ശില്പശാല നടത്തി
രാമപുരം: മാർ അഗസ്തിനോസ് കോളേജിൽ ഏകദിന ആക്കാഡമിക് ശില്പശാല നടത്തി. ഉന്നത വിദ്യാഭ്യാസം പുതിയ വഴികൾ തേടുന്ന കാലഘട്ടത്തിൽ,അതിന്റെ വളർച്ചയെകുറിച്ച് സമഗ്രമായി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപക ശാക്തീകരണത്തിനും നൈപുണ്യവികസനത്തിനും പ്രത്യേകം ഊന്നൽ നൽകികൊണ്ടാണ് ഈ ശില്പശാല സംഘടിപ്പിച്ചത്. പ്രമുഖ നയതന്ത്രജ്ഞനും കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറിയുമായിരുന്ന മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ ഐ.എഫ്.എസ് ശില്പശാല ഉദ്ഘാടനം ചെയ്തു. വിവിധ വിദ്യാഭ്യാസ വകുപ്പുകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരും, ഗവേഷണ രംഗത്തെ പ്രമുഖരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.മുൻ പബ്ലിക് സർവ്വീസ് കായമ്മീഷൻ അംഗം പ്രൊഫ. ലോപ്പസ് മാത്യു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
🗞️👉 കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
🗞️👉 എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് വിവിധ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2025 ജൂലൈ സെഷനിൽ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ്, ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ, രണ്ടു വർഷം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകൾ എന്നിവയിലേക്കാണ് അപേക്ഷിക്കാവുന്നത്.
18 വയസ്സിനുമേൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. . ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ 2025 ജൂൺ 30 വരെ അപേക്ഷിക്കാം. വിശദ വിവരത്തിന് ഫോൺ: 04712325101,8281114464. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും.
🗞️👉 ആരോഗ്യ ജാഗ്രതാ സെമിനാർ നടത്തി
കോട്ടയം: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളിൽ ബ്ലോക്കുതല ആരോഗ്യ സെമിനാർ നടത്തി. ബ്ലോക്ക് എപ്പിഡമോളജിസ്റ്റ് ഡോ.എസ്.ജിതി സെമിനാർ നയിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി സെമിനാർ ഉദ്ഘാടനം ചെയ്തു.
ഡെങ്കിപ്പനി പടരുന്ന മേഖലകളിൽ ഈഡിസ് കൊതുകുകളെ നശിപ്പിക്കാൻ ചുറ്റുമുളള വീടുകളിലും ഇൻഡോർ സ്പേസ് സ്പ്രേയിംഗ് പ്രാവർത്തികമാക്കാൻ തീരുമാനിച്ചു. ഡെങ്കിപ്പനി ശ്രദ്ധയിൽപ്പെട്ടാൽ ഫോഗിംഗ് നടത്താനും നിർദ്ദേശിച്ചു. മഞ്ഞപ്പിത്തം വ്യാപകമായ സ്ഥലങ്ങളിൽ രോഗാതുരത കുറയുന്നതുവരെ സൂപ്പർ ക്ലോറിനേഷൻ നടത്താനും പഞ്ചായത്തുകളിലെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ സിറിൾ തോമസ്, ജാൻസി സാബു,രേഖാദാസ്, സുമി ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.ജെ. മോഹനൻ, ഷക്കീലാ നസീർ, ടി.എസ.് കൃഷ്ണകുമാർ, പി.കെ. പ്രദീപ്, ഡാനി ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു ചക്കാല, അനിറ്റ് ജോസ്, ഷീലമ്മ ഡൊമിനിക്ക്, സുലോചന സുരേഷ്, ഷിജി ഷാജി, റോസമ്മ ജോൺ, സുനി വർഗ്ഗീസ്, മിനി മാത്യൂ, ബി.ഡി.ഒ. എസ്. ഫൈസൽ, ജോയിന്റ് ബി.ഡി.ഒ. ടി.ഇ. സിയാദ്, സീനിയർ ക്ലാർക്ക് കെ.ആർ. ദീലിപ്, ഹെൽത്ത് സൂപ്പർവൈസർ എസ്. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
🗞️👉 ക്ഷീര വാരാചരണം നടത്തി.
കോട്ടയം: ലോക ക്ഷീരദിനത്തിന്റ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിവിധ സി.ഡി.എസുകളിൽ ക്ഷീര വാരാചരണം നടത്തി. പാലിന്റെ പോഷക ഗുണങ്ങളേക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ഷീരദിനാഘോഷം നടത്തിയത്. ഒരോ സി.ഡി.എസിലെയും മികച്ച ക്ഷീര കർഷകരെ ആദരിച്ചു. അങ്കണവാടിയിലെ കുട്ടികൾക്കായി ക്ലസ്റ്ററിലെ ക്ഷീരകർഷകരിൽ നിന്നു ശേഖരിച്ച പാൽ ഉപയോഗിച്ച് പായസവും പേടയും ഗുലാബ് ജാമും നൽകി. ബഡ്സ് സ്കൂളിലെ കുട്ടികൾക്കായി ക്ഷീരകർഷകരിൽ നിന്നും പ്രൊഡ്യൂസർ ഗ്രൂപ്പുകളിൽ നിന്നും ശേഖരിച്ച് ശുദ്ധമായ പാൽ നൽകുകയും ചെയ്തു. ജൂൺ ഒന്നു മുതൽ അഞ്ചു വരെയാണ് ജില്ലയിൽ ക്ഷീരവാരാചരണം നടന്നത്.
🗞️👉 കിക്മ എം.ബി.എ പ്രവേശനം
കോട്ടയം: സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) എം.ബി.എ (ഫുൾടൈം) ബാച്ചിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂൺ ഒൻപതിന് രാവിലെ 10 മുതൽ കിക്മ കോളേജ് കാമ്പസിൽ വച്ച് നടക്കും. കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുളള വിദ്യാർഥികൾക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.50 ശതമാനം മാർക്കിൽ കുറയാതെ ബിരുദമുള്ളവർക്ക് പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. സ്പോട്ട് അഡ്മിഷനിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക്meet.google.com/eyb-pkoq-ruy ലിങ്ക് വഴി ഓൺലൈനായി ചേരാം .വിശദവിവരങ്ങൾക്ക് ഫോൺ:9496366741/ 85476 18290. www.kicma.ac.in എന്ന വെബ്സൈറ്റും സന്ദർശിക്കാം.
🗞️👉 ഗസ്റ്റ് അധ്യാപക ഒഴിവ്
കോട്ടയം: ഓണംതുരുത്ത് ഗവണ്മെന്റ് എൽ.പി.സ്കൂളിൽ നിലവിലുള്ള രണ്ട് എൽ.പി. സ്കൂൾ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ജൂൺ ഒൻപതിന് രാവിലെ 11-ന് അഭിമുഖം നടത്തും. യോഗ്യത- ടി.ടി.സി./ഡി.എഡ്/ഡി.എൽ.എഡ്, കെ-ടെറ്റ്.താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം അന്ന് സ്കൂളിൽ എത്തണം.
🗞️👉 സൂക്ഷ്മ ചെറുകിട സംരഭകർക്കായി ശിൽപശാല
കോട്ടയം : വ്യവസായ വാണിജ്യവകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കീഡ്) മൂന്നുദിവസത്തെ ഡിജിറ്റൈസേഷൻ ഓഫ് എം.എസ്.എം.ഇ. പരിശീലനം നടത്തുന്നു. ജൂൺ 11 മുതൽ 13 വരെ കളമശ്ശേരിയിലുള്ള കീഡ് കാമ്പസിൽ വച്ചാണ് പരിശീലനം. നിലവിൽ സംരംഭം ഉള്ളവർക്കും പുതിയ സംരംഭകർക്കും പങ്കെടുക്കാം.
ജനറൽ വിഭാഗത്തിന് താമസസൗകര്യം ഉൾപ്പെടെ 2950രൂപയും താമസസൗകര്യമില്ലാതെ 1200 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിന് താമസസൗകര്യം ഉൾപ്പെടെ 1800 രൂപയും അല്ലാതെ 800 രൂപയുമാണ് ഫീസ്. താൽപര്യമുള്ളവർ കീഡിന്റെ വെബ്സൈറ്റായ www.kied.info ൽ ജൂൺ ഒൻപതിന് മുമ്പായി അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി.
വിശദവിവരത്തിന് ഫോൺ-0484 2532890, 2550322,9188922800
🗞️👉 ബിരുദ പ്രവേശനം
കോട്ടയം: മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു .
ബി.എസ്സി. കമ്പ്യൂട്ടർ സയൻസ്, ബി.എസ്സി. ഇലക്ട്രോണിക്സ്, ബി.സി.എ, ബികോം ബി.ഐ.എസ്, ബികോം ഫിനാൻസ്, ബികോം ടാക്സേഷൻ, ബി.ബി.എ. എന്നീ കോഴ്സുകളിലാണ് പ്രവേശനം. admissions.keralauniversity.ac.in ൽ രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പരുമായി ihrdadmissions.org എന്ന സൈറ്റിൽ കൂടി രജിസ്റ്റർ ചെയ്യണം. അവസാന തീയതി ജൂൺ ഏഴ്. വിശദ വിവരത്തിന് ഫോൺ: 8547005046,
9562771381,9447032077, 0471-2304494.