പാലാ : ലോക പരിസ്ഥിതിദിനാചരണവും എസ്.എസ്.എൽ.സി, പ്ലസ് 2 പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും ഇൻഫാം പാലാ കാർഷിക ജില്ലയുടെ ആഭിമുഖ്യത്തിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് അരുണാപുരം പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നട ക്കും. സമ്മേളനോദ്ഘാടനവും പ്രതിഭകളെ ആദരിക്കലും പാലാ രൂപത പ്രോട്ടോ സിഞ്ചലുസ് മോൺ.
ഡോ.ജോസഫ് തടത്തിൽ നിർവ്വഹിക്കും. സമ്മേളനത്തിൽ രൂപത ഡയക്ടർ ഫാ.ജോസഫ് തറപ്പേൽ, ദേശീയ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ പി.എസ്. ഡബ്ലിയു.എ സ്. ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, ദേശീയ കമ്മറ്റി യംഗം ശ്രീ മാത്യു മാംമ്പറമ്പിൽ, കാർഷിക ജില്ല പ്രസി ഡന്റ് ഡോ. കെ. കെ. ജോസ്, കാർഷിക ജില്ലാ സെക്രട്ടറി ശ്രീ. തോമസ് മറ്റം എന്നിവർ പ്രസംഗിക്കും. ഇൻഫാം ദേശീയ
സമിതിയുടെ ആഭിമുഖ്യത്തിൽ ഒരു ലക്ഷം ഫല വൃക്ഷത്തൈകളും ഡോളോമേറ്റ് വളവും കർഷകർക്കു വിതരണം ചെയ്യുന്ന പദ്ധതിയിൽ പാലാ കാർഷിക ജില്ല യുടെ വിഹിതമായ 4000 ത്തോളം ഫലവൃക്ഷത്തൈകളു ടെയും 4000 കി. ഡോളോമേറ്റിൻ്റെയും വിതരണവും ചട ങ്ങിൽ നടക്കും.













