തിരുവനന്തപുരത്ത് മഴക്കെടുതിയിൽ ഒരു മരണം. മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി തെങ്ങ് വീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വിഴിഞ്ഞം പള്ളിത്തുറ സ്വദേശി ബിബിൻ (29)
ആണ് മരിച്ചത്.വെന്റിലേറ്ററിൽ തുടരവെയാണ് ഇന്ന് മരണം സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയായിരുന്നു ബിബിന്റെ ദേഹത്തേക്ക് തെങ്ങ് വീണത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം മൂന്നായി.












