ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 700ഓളം പേര്
റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന വയനാട്ടില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ കുറഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഒഴിയുന്നുണ്ട്. 242 ഹെക്ടര്‍ കൃഷിനാശം ആണ് ജില്ലയില്‍ ഉണ്ടായത്. 18
ദുരിതാശ്വാസ ക്യാമ്പുകളിലായി 700 ഓളം പേരാണ് കഴിയുന്നത്. ഇന്നലെവരെ കനത്തു പെയ്തിരുന്ന മഴയ്ക്ക് അല്പം ശമനമുണ്ട്. പലയിടത്തും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. വലിയ വെള്ളക്കെട്ട് ഉണ്ടായ
സ്ഥലങ്ങളില്‍ ഇപ്പോള്‍ സ്വാഭാവികമായ തരത്തിലേക്ക് മാറുന്നുണ്ട്.













