പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍. യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട സമ്മര്‍ദ നീക്കങ്ങള്‍ക്കിടെയാണ് അന്‍വര്‍ പികെ കുഞ്ഞകിക്കുട്ടിയുടെ വീട്ടില്‍ എത്തിയത്.
പിഎംഎ സലാമും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മുസ്ലിം ലീഗ് നേതൃത്വത്തെ ധരിപ്പിക്കാന്‍ വേണ്ടിയാണ് കുഞ്ഞാലിക്കുട്ടിയെ കണ്ടതെന്ന് അന്‍വര്‍ കൂടിക്കാഴ്ചയ്ക്ക്
ശേഷം പ്രതികരിച്ചു. തന്റെ ഒരു അഭ്യുദയകാംക്ഷിയാണ് പികെ കുഞ്ഞാലിക്കുട്ടി എന്നതുകൊണ്ടാണ് അദ്ദേഹത്തെ വിവരങ്ങള്‍ ധരിപ്പിച്ചതെന്ന് പറഞ്ഞ അന്‍വര്‍ കോണ്‍ഗ്രസില്‍ നിന്നും ഉത്തരവാദിത്തപ്പെട്ടവരാരും ഇതുവരെ കാര്യങ്ങള്‍ അന്വേഷിച്ച് വിളിച്ചിട്ടില്ലെന്നും വ്യക്തമാക്കി.













