പി വി അൻവറിന്റെ ഭീഷണിയ്ക്ക് മുന്നിൽ കോണ്ഗ്രസ് വഴങ്ങരുതെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. നിലമ്പൂരിൽ ആശയ കുഴപ്പമില്ല. ഇന്ന് രാത്രിയോടെ പേര്
ഹൈക്കമാന്റിനെ അറിയിക്കും. ആരുടെയും സമ്മർദ്ദങ്ങൾക്കും ഭീഷണിയ്ക്കും വഴങ്ങില്ല. ആരുടെയും സമ്മർദ്ദ രാഷ്ട്രീയ തന്ത്രങ്ങൾക്ക് കോൺഗ്രസ് വഴങ്ങില്ല. കോൺഗ്രസ് തീരുമാനിക്കുന്ന
ആരായാലും നിലമ്പൂരിൽ ജയിച്ചിരിക്കും. നിലമ്പൂർ കോൺഗ്രസിന് വളക്കൂറുള്ള മണ്ണാണെന്നും അദ്ദേഹം പറഞ്ഞു.












