ഇസ്ലാം ഉപേക്ഷിച്ച് നിരീശ്വരവാദം സ്വീകരിച്ചശേഷം വിവിധ ചര്‍ച്ചകളിലൂടെ പ്രശസ്തയായ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും രചയിതാവുമായ അയാന്‍ ഹിര്‍സി അലി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. ഇസ്ലാമില്‍ നിന്നും നിരീശ്വരവാദത്തില്‍ എത്തി, ഒടുവില്‍ ക്രിസ്തു വിശ്വാസം സ്വീകരിച്ച
തന്റെ യാത്രയേക്കുറിച്ച് ഹിര്‍സി അലി തന്നെയാണ് വിവരിച്ചത്. 1927-ല്‍ ബെര്‍ട്രാന്‍ഡ് റസ്സല്‍ നടത്തിയ “ഞാന്‍ എന്തുകൊണ്ട് ക്രിസ്ത്യാനി അല്ല” എന്ന പ്രഭാഷണം ഒരിക്കല്‍ കേള്‍ക്കുവാന്‍
ഇടയായതാണ് തന്നെ നിരീശ്വരവാദത്തില്‍ എത്തിച്ചതെന്നു ‘അണ്‍ഹെര്‍ഡ്’ എന്ന ബ്രിട്ടീഷ് വാര്‍ത്താ വെബ്സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ ഹിര്‍സി അലി കുറിച്ചു. “എന്തുകൊണ്ട് ഞാനിപ്പോള്‍ ക്രിസ്ത്യാനി ആയി” എന്നാണ് ഹിര്‍സി എഴുതിയ ലേഖനത്തിന്റെ പേര്.












