എതിരാളികള്‍ വളഞ്ഞിട്ടാലും സ്കോര്‍ ചെയ്യാനുള്ള മികവ്, ഗോള്‍ സാധ്യത കുറഞ്ഞ അവസരങ്ങളില്‍ പോലും എതിര്‍വലയില്‍ പന്തെത്തിക്കുന്ന മായാജാലം. ഇതൊക്കെ കൊണ്ട് സോക്കര്‍
ലോകം നോട്ടമിട്ട ഒരു മുന്നേറ്റനിരക്കാരനുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഇതുവരെ 17 ഗോളുകളാണ് ഈ ബ്രസീലിയന്‍ എതിരാളികളുടെ വലയില്‍ അടിച്ചു കയറ്റിയത്. താരങ്ങളുടെ
വേനല്‍ക്കാല കൂടുമാറ്റത്തില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് നോട്ടമിട്ടിരിക്കുകയാണ് വോള്‍വ്സിന്റെ പത്താംനമ്പറുകാരന്‍ സ്ട്രൈക്കറായ മാത്തേവൂസ് കുന്‍ഹയെന്ന 26-കാരനെ.












