നിലമ്പൂർ സ്ഥാനാർഥി വിഷയത്തിൽ UDF നെ പരിഹസിച്ച് സിപിഐഎം നേതാവ് ഡോ പി സരിൻ.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. നിലമ്പൂരിൽ UDF ന് ഒറ്റ പേര്. UDF ഒറ്റക്കെട്ട് ഡാ. കയ്യടിക്കിനെടോ ചെങ്ങായിമാരേ. U ക്കു വേണ്ടി ഷൌക്കത്ത്, D ക്കു ജോയ്, F
നു അൻവർ എന്നതാണ് സരിന്റെ പോസ്റ്റ്. അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം പൊട്ടിത്തെറിയിലേക്ക്. കോൺഗ്രസ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് പരസ്യ സൂചന നൽകി പിവി അൻവർ രംഗത്ത് എത്തി.
ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവച്ചത്. പിണറായിസത്തെ തോൽപ്പിക്കാൻ ചെകുത്താന്റെ ഒപ്പം നിൽക്കും, പക്ഷെ ചെകുത്താൻ നല്ലത് ആയിരിക്കണം. താൻ തന്നെ മത്സരിക്കുമോ എന്നത് തള്ളുകയും കൊള്ളുകയും വേണ്ടെന്നും പിവി അൻവർ പറഞ്ഞു.












