വയനാട് തിരുനെല്ലി അപ്പപ്പാറയിൽ യുവതി വെട്ടേറ്റുമരിച്ച സംഭവത്തിൽ, പരുക്കേറ്റ ഒൻപത് വയസുകാരി മകളെ കണ്ടെത്താൻ അന്വേഷണം തുടരുന്നു. പ്രവീണയെ കൊലപ്പെടുത്തിയ സുഹൃത്ത്
ദിലീഷിനേയും കണ്ടെത്താനായില്ല. തിരുനെല്ലി വാകേരിയിൽ വാടകവീട്ടിൽ താമസിക്കുന്ന പ്രവീണ ഇന്നലെയാണ് വെട്ടേറ്റ് മരിച്ചത്.













