അൾതാരകളും ക്രിസ്ത്യൻ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തമിഴ്നാട് സ്വദേശിയെ കഠിനംകുളം പോലീസ് എറണാകുളത്ത് നിന്നും അതിസാഹികമായി പിടികൂടി. തമിഴ്നാട് നാഗർകോവിൽ സുനാമി കോളനിയിലെ ഡാനിയൽ (32) ആണ് കഠിനംകുളം
പൊലീസിൻ്റെ പിടിയിലായത്. കന്യാസ്ത്രീ മഠമായ സെന്റ് ആൻ്റണീസ് കോൺവെൻ്റിൽ നിന്നും മോഷണം നടത്തിയ സംഭവത്തിലാണ് ഇപ്പോൾ പ്രതി അറസ്റ്റിലായത്. കേരളത്തിലും തമിഴ്നാട്ടിലും
മാറി മാറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. എറണാകുളത്തെ ലോഡ്ജിൽ ഒളിവിൽ താമസിച്ച് വരവേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിൽ കഠിനംകുളം വെട്ടുതുറയിലെ കോൺവെൻ്റിൽ മോഷണം നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.













