രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ വാർഷികത്തോട് അനുബന്ധിച്ച് നാളെ UDF കരിദിനം ആചരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കേരളത്തിലെ അമ്മമാർ ഭയന്നാണ്
ജീവിക്കുന്നത്. ലഹരി ഉപയോഗം വർദ്ധിച്ച് വരികയാണ്. ജനങ്ങളോട് നീതി പുലർത്തണം. തൊഴിലാളി വർഗ്ഗങ്ങളോട് നീതി കാണിക്കണം. സർക്കാരിന് വാർഷികം ആഘോഷിക്കാൻ ഒരു അർഹതയും ഇല്ല.
9 വർഷക്കാലം ഭരണം നടത്തി ചെറുപ്പക്കാർക്ക് വേണ്ടി എന്ത് ചെയ്തു. ഒന്നും അവകാശപ്പെടാൻ ഇല്ല. മന്ത്രിമാരുടെ വകുപ്പുകളിൽ എന്ത് നടക്കുന്നു എന്ന് അവർക്ക് അറിയില്ല. എല്ലാം മുഖ്യമന്ത്രി കൈയ്യടിക്കി വെച്ചിരിക്കുകയാണെന്നും അടൂർ പ്രകാശ് വിമർശിച്ചു.












