2024 ഏപ്രിൽ 25 വെള്ളി 1199 മേടം 12
വാർത്തകൾ
🗞️ 👉 വെരിക്കോസ്‌വെയിൻ & ഡയബറ്റിക്‌ഫൂട്ട് അൾസർ രോഗനിർണയ /ചികിത്സാ മെഡിക്കൽ ക്യാമ്പ്
ത്താഴെപറയുന്ന രോഗ ലക്ഷണങ്ങളോ / വേദനയോ / മറ്റു അനുബന്ധ ബുദ്ധിമുട്ടുകളോ നിങ്ങളെ അലട്ടുന്നുണ്ടോ എങ്കിൽ നിങ്ങൾക്കും ഈ സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കുചേരാംസ്ഥലം SRK ഹെൽത്ത്സെൻ്റർ, പാലാ (opp. സിവിൽസ്റ്റേഷൻ) തീയതി : 27 ഏപ്രിൽ 2025 സമയം : രാവിലെ 09.30 മുതൽ 1.30 വരെകാലുകളിലെ വിട്ടുമാറാത്ത പെരുപ്പ്, അസഹനീയമായവേദന, ചൊറിച്ചിൽ, കണംകാലുകൾ/ ഉപ്പുറ്റി എന്നിവടങ്ങളിലെ നീര്, കാലുകളിൽ കൂടുതൽ ഭാരം അനുഭവപ്പെടുക/ പേശീവലിവുകൾ ഉണ്ടാവുക, കാലുകളിലെ ഉണങ്ങാത്ത മുറിവുകൾ/ തൊലിയുടെ നിറമാറ്റം / കാൽപാദങ്ങളിലെ ആകൃതിയിൽ ഉണ്ടാകുന്നമാറ്റം. മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ വെറുതെ
തള്ളിക്കളയുവാൻ വരട്ടെ ഇവിടെയുള്ള പ്രധാനവില്ലൻ വെരിക്കോസ്‌വെയിൻ എന്ന രോഗാവസ്ഥതന്നെ ആകാം. പ്രസ്തുത രോഗാവസ്ഥ യഥാർത്ഥ സമയത്തു തന്നെ തിരിച്ചറിയാൻ സാധിക്കാതെയും/ചികിൽസിക്കാതിരിക്കുകയും ചെയ്‌താൽ അത് മാരകമായ അൾസറിലേക്ക് വരെ എത്തിച്ചേക്കാംമധ്യ കേരളത്തിലെ തന്നെ വെരിക്കോസ്‌വെയിൻ & ഡയബറ്റിക് ഫൂട്ട് അൾസർ രോഗചികിത്സാ വിദഗ്ദനും ചങ്ങനാശ്ശേരി സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിലെ വാസ്‌കുലാർ സർജറി മേധാവിയും, കോട്ടയം ഭാരത് ഹോസ്‌പിറ്റലിലെ സീനിയർ കൺസൾട്ടന്റും ആയഡോക്ടർ വിഷ്ണു വി നായർ MS,MCH,PDCC (VASCULAR & PODIATRIC SURGEON)സൗജന്യ വെരിക്കോസ് വെയിൻ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകുന്നു മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 60പേർക്ക് അവസരം ലഭ്യമാണ്
🗞️ 👉 കശ്മിരിലുണ്ടായത് വൻ സുരക്ഷാ വീഴ്ച: രമേശ് ചെന്നിത്തല
കശ്മീരിൽ വിനോദ സഞ്ചാരികൾ കൊല്ലപ്പെടാനിടയായ ഭീകരാക്രമണം സർക്കാരിൻറെ കനത്ത സുരക്ഷാ പരാജയമാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇന്ത്യയെ തന്നെ ഞെട്ടിച്ച കശ്മീർ ഭീകരാക്രമണത്തിൽ 26 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ട് 48 മണിക്കൂറുകൾ പിന്നിട്ടിരിക്കുന്നു. വേദനിക്കുന്ന ഹൃദയങ്ങളോട് കൂടി തന്നെ ഇനി നമുക്ക് രാജ്യസുരക്ഷയെ കുറിച്ച് ശക്തമായ ചില ചോദ്യങ്ങൾ ചോദിക്കേണ്ട സമയമായി.
🗞️ 👉 വയനാടന്‍ പെരുമ വിളംബരം ചെയ്യുന്ന ടൂറിസം വകുപ്പിന്റെ ‘വയനാട് വൈബ്‌സ്’
വയനാടിന്റെ പെരുമയും തനിമയും സംസ്‌കൃതിയും ലോകത്തോട് വിളംബരം ചെയ്യുന്ന സംഗീത വിരുന്നുമായി ടൂറിസം വകുപ്പ്. ഏപ്രില്‍ 27 ന് വൈകിട്ട് 5.30 ന് മാനന്തവാടി വള്ളിയൂര്‍കാവ് ഗ്രൗണ്ടില്‍ ആണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘വയനാട് വൈബ്‌സ്’എന്ന പരിപാടി നടക്കുക. വയനാടിന്റെ തനത് കലകള്‍ക്കും താളങ്ങള്‍ക്കുമൊപ്പം ദേശീയ തലത്തില്‍ ശ്രദ്ധേയരായ കലാകാരന്മാര്‍ സംഗീതപ്രകടനവുമായി പരിപാടിയുടെ ഭാഗമാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
🗞️ 👉 ഭീകരവാദികള്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ശിക്ഷ നല്‍കും ; നരേന്ദ്ര മോദി
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായവര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനുമപ്പുറമുള്ള ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മോദിയുടെ പ്രതികരണം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാജ്ഞലി അര്‍പ്പിച്ചു. പൊതുപരിപാടിയില്‍ മൗനം ആചരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി പൊതുവേദിയിലെത്തുന്നത്. ആക്രമണത്തിന് പിന്നിലുള്ളവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
🗞️ 👉 48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ രാജ്യം വിടണം; വ്യോമപാത അടച്ചു; നടപടിയുമായി പാകിസ്താനും
പഹൽഗാം നയതന്ത്ര പ്രതിരോധം കടുപ്പിച്ച് പാകിസ്താനും. വാഗ അതിർത്തി അടച്ചു. 48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ പാകിസ്താൻ വിടണം. ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചു. പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ നടത്തിയ ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനം. ഷിംല അടക്കമുള്ള കരാർ മരവിപ്പിയ്ക്കാനും പാകിസ്താന്റെ തീരുമാനം.
🗞️ 👉 അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്നു; BSF ജവാൻ പാകിസ്താൻ കസ്റ്റഡിയിൽ
ബിഎസ്എഫ് ജവാൻ പാക്കിസ്ഥാൻ കസ്റ്റഡിയിൽ. അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനാണ് പാകിസ്താന്റെ കസ്റ്റഡിയിൽ ആയത്. പാക് റേഞ്ചേഴ്സ് ആണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിൽ എടുത്തത്. ബിഎസ്എഫ് കോൺസ്റ്റബിൾ പി കെ സിംഗ് ആണ് പാക്കിസ്ഥാന്റെ കസ്റ്റഡിയിൽ ആയത്.