സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ പുകഴ്ത്തിയ സംഭവത്തിൽ ദിവ്യ എസ് അയ്യർ ഐഎസിനെതിരെ വിമർശനവുമായി പി ജെ കുര്യൻ. കേരളത്തിലെ ജനങ്ങളെ രണ്ടായി തിരിക്കുകയാണ് ദിവ്യ ചെയ്യുന്നത്. കുടുംബത്തിലെ അംഗത്തെ പുകഴ്ത്തി എന്നാണ് ദിവ്യ
പറയുന്നത്. ഭരിക്കുന്നവർ കുടുംബമാണെന്ന് പറഞ്ഞാൽ അവരോട് വിധേയത്വം കാണിക്കുന്നു എന്നാണ് അർഥം. ഒരു സിവിൽ സർവന്റിന്റെ കുടുംബം ഭരണകക്ഷി മാത്രമല്ല. ഒരു വശത്ത് നിന്ന്
മാത്രമാണ് ദിവ്യ നന്മയെ കാണുന്നത്. ദിവ്യയ്ക്ക് പബ്ലിസിറ്റിമാനിയ ആണെന്നും ആ തന്ത്രപാടിലാണ് അവർക്ക് ഈ അബദ്ധങ്ങളെല്ലാം സംഭവിക്കുന്നതെന്നും, പറ്റുന്നതെല്ലാം വലിയ അബദ്ധങ്ങളാണെന്നും പി ജെ കുര്യൻ വിമർശിച്ചു.













