വിദ്യാർത്ഥികളുടെ സുരക്ഷക്കായി Student Care ആപ്പ്
തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ സർക്കാർ എയ്ഡഡ് സ്കൂളുകളിലും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനും കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഐടി സാങ്കേതിക
വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്നതുമായ EDUCARE പദ്ധതി ആരംഭിക്കുന്നു. മണ്ഡലം എംഎൽഎ എംവി ഗോവിന്ദനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഓരോ
കുട്ടിയുടെയും ഓരോ വിദ്യാലയത്തിന്റെയും പുരോഗതിയിൽ ജനപ്രതിനിധി നേരിട്ട് ഇടപെട്ടുകൊണ്ട് ഒരു സ്മാർട്ട് പിടിഎ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുകകയാണ്.
ഇതിനായി അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി നിരവധി സവിശേഷതകളുള്ള വെബ് ആൻഡ് മൊബൈൽ ആപ്പ് സജ്ജമായിട്ടുണ്ട്.













