spot_img

അരുവിത്തുറ സെന്റ് മേരീസ് സ്കൂളിൽ വാർഷികവും, യാത്രയയപ്പു സമ്മേളനവും

spot_img

Date:


അരുവിത്തുറ: അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ വാർഷികവും, യാത്രയയപ്പു സമ്മേളനവും വിപുലമായ പരിപാടികളോടെ ഫെബ്രുവരി 21 വെള്ളിയാഴ്ച 1.30 pm ന് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
അരുവിത്തുറ ഫൊറോനപള്ളി വികാരിയും സ്കൂൾ മാനേജരുമായ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന യോഗം, പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യുന്നതാണ്. സമ്മേളനത്തിൽ പാലാ കോർപ്പറേറ്റ് സെക്രട്ടറി വെരി.റവ.ഫാ.ജോർജ് പുല്ലു കാലായിൽ അനുഗ്രഹപ്രഭാഷണവും ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണവും നടത്തും. ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻ മാത്യു എല്ലാവർക്കും സ്വാഗതം ആശംസിക്കും. 33 വർഷത്തെ നിസ്വാർത്ഥ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി മാഗി ചെറിയാന് യാത്രയയപ്പും നല്കുന്നതാണ്. മുൻസിപ്പൽ കൗൺസിലർ ശ്രീമതി. ലീന ജയിംസ്, PTA പ്രസിഡൻ്റ് ശ്രീ. ഷിനുമോൻ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നതാണ്. സ്കൂളിൽ ആദ്യമായി ആരംഭിച്ച ബാന്റ് സെറ്റ് ഉദ്ഘാടനവും തദവസരത്തിൽ നടത്തപ്പെടുന്നതാണ്. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, സ്കോളർഷിപ്പു വിതരണം, നാലാം ക്ലാസിലെ കുട്ടികൾക്ക് മെമന്റോ സമർപ്പണം, ഡാൻസ് അരങ്ങേറ്റം, കരാട്ടെ, റോളർ സ്കേറ്റിംഗ് ഇവയുടെ ഉജ്ജ്വല പ്രകടനം ഇവയും ഉണ്ടായിരിക്കുന്നതാണ്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related