ദൈവത്തിനായി തന്റെ ജന്മദേശമായ കാപ്പാഡോസിയ ഉപേക്ഷിച്ച് ജെറൂസലേമിലേക്ക് തീര്‍ത്ഥയാത്ര നടത്തിയ ആളാണ് വിശുദ്ധ തിയോഡോസിയൂസ്. അദ്ദേഹം തന്റെ വിശുദ്ധി നിമിത്തം പരക്കെ അറിയപ്പെടുകയും, ഇദ്ദേഹത്തിനു കീഴില്‍ ധാരാളം പേര്‍ ദൈവത്തിനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെച്ച് കൊണ്ട് സന്യാസ ജീവിതം ആരംഭിക്കുകയും ചെയ്തു.
കാത്തിസ്മസ് എന്ന സ്ഥലത്ത് ഇദ്ദേഹം ഒരു ആശ്രമം പണികഴിപ്പിച്ചു, കൂടാതെ രോഗികള്‍ക്കും, പ്രായമേറിയവര്‍ക്കും, മാനസികരോഗികള്‍ക്കുമായി മൂന്ന് ആശുപത്രികളും ഈ വിശുദ്ധന്‍ സ്ഥാപിച്ചു. ‘ക്രിസ്തുവിന്റെ ഏക ഭാവം’ എന്ന വിശ്വാസ രീതിയായ യൂട്ടീക്ക്യന്‍ വിശ്വാസ രീതി സ്വീകരിക്കാത്ത ക്രിസ്ത്യാനികളെ അനസ്താസിയൂസ് ചക്രവര്‍ത്തി അടിച്ചമര്‍ത്തി കൊണ്ടിരിക്കുന്ന കാലത്ത്, വിശുദ്ധ
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
തിയോഡോസിയൂസ് പലസ്തീനായിലുടനീളം യാഥാസ്ഥിതിക ക്രിസ്തീയ വിശ്വാസ രീതി പ്രചരിപ്പിച്ചു. 105മത്തെ വയസ്സില്‍ മരിച്ച വിശുദ്ധന്റെ അന്ത്യകര്‍മ്മ സമയത്ത് നിരവധി അത്ഭുതങ്ങള്‍ സംഭവിച്ചതായി പറയപ്പെടുന്നു.