അന്താരാഷ്ട്ര വനിത ട്വന്റി ട്വന്റി പരമ്പരയില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ ജയം. 15.4 ഓവറില്‍ മത്സരം തീര്‍പ്പാക്കിയ വിന്‍ഡീസ് ഒമ്പത് വിക്കറ്റിനാണ് വിജയിച്ചു കയറിയത്. ഇതോടെ പരമ്പരയില്‍ ഓരോ ജയം വീതം ഇരുടീമുകളും സ്വന്തമാക്കി. നവി മുംബൈ ഡിവൈ പാട്ടീല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇന്‍ഡീസിനെ 47 പന്തില്‍ നിന്ന് പുറത്താവാതെ 85 റണ്‍സ് എടുത്ത ഹെയ്ലി മാത്യൂസ് ആണ് വിജയത്തിലേക്ക് ആനയിച്ചത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ റണ്‍ബലത്തില്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് എടുത്തത്. 41 പന്തില്‍ നിന്ന് 62 റണ്‍സാണ് സ്മൃതി മന്ദാന കണ്ടെത്തിയിരുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













