ചേർപ്പുങ്കൽ : സാമൂഹിക പ്രശ്നങ്ങൾ സർക്കാരുകളുടെ മുന്നിൽ അവതരിപ്പിക്കുന്നതിൽ ദീപികയുടെ പങ്ക് സ്ലാഹനീയം എന്ന് മോൺ. ജോസഫ് കണിയോടിക്കൽ പ്രസ്താവിച്ചു. പരിസ്ഥിതി ലോല പ്രശ്നം, മുനമ്പം വിഷയം, റബർ വിലയിടിവ് തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നാവായി മാറുവാൻ

ദീപികയ്ക്ക് സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. ദീപിക ഫ്രണ്ട്സ് ക്ലബ് ചേർപ്പുങ്കൽ ഫൊറോന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നന്മകൾ വിളിച്ചറിയിക്കാൻ, മൂല്യശോഷണം സംഭവിക്കാതിരിക്കാനുള്ള പ്രവർത്തങ്ങൾ നടത്തുവാൻ
ദീപികയ്ക്ക് സാധിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈകാര്യത്തിൽ ദീപികയുടെ പരിചയമായി പ്രവർത്തിക്കാൻ ദീപികഫ്രണ്ട്സ് ക്ലബ്ബിന് സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ചേർപ്പുങ്കൽ ഫൊറോനാപള്ളി വികാരി ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു. ഡി എഫ് സി

രൂപതാ ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം ആമുഖ പ്രഭാഷണം നടത്തി. ഫൊറോന ഡയറക്ടർ ഫാ. ചാൾസ് പേണ്ടാനത്ത്, സംസ്ഥാന പ്രസിഡന്റ് ജോർജ്തോമസ് വടക്കേൽ, രൂപത പ്രസിഡന്റ് ജയ്സൺ ജോസഫ് കുഴികോടിയിൽ, വനിതാവിഭാഗം പ്രസിഡന്റ് ജാൻസി ജോസഫ്
തോട്ടക്കര, ഫൊറോനാ പ്രസിഡന്റ് ഫ്ലവറി സെബാസ്റ്റ്യൻ വാളനാട്ട്, തുടങ്ങിയവർ പ്രസംഗിച്ചു. രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 75 വർഷത്തിലേറെയായി ദീപിക വരിക്കാരായവരെയും

വിശ്വാസ പരിശീലന പരീക്ഷയിൽ പന്ത്രണ്ടാം ക്ലാസ്സിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. ദീപിക പത്രത്തിന്റെ വിതരണം ഇടവകകളിൽ സുഗമമായി നിർവഹിക്കുന്ന വിതരണക്കാർക്ക് പ്രത്യേക പാരിതോഷികവും നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision














