ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ പണം തട്ടിയ രണ്ട് മലയാളികള്‍ പിടിയില്‍. വാഴക്കാല സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത്4 കോടി രൂപ. കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് വന്‍ സംഘം എന്ന് പോലീസ് കണ്ടെത്തല്‍.

വാഴക്കാല സ്വദേശി ബെറ്റി ജോസഫാണ് പരാതിക്കാരി. ഡല്‍ഹി ICICI ബാങ്കില്‍ പരാതിക്കാരിയുടെ പേരില്‍ അക്കൗണ്ട് ഉണ്ടെന്നും ഈ അക്കൗണ്ട് സന്ദീപ് എന്നയാള്‍ ലഹരിക്കടത്തിന് ഉപയോഗിച്ചെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.


















