സഭയിൽ പരിശുദ്ധാത്മാവ് തൻ്റെ വിശുദ്ധീകരണ പ്രക്രിയ യാഥാർത്ഥ്യമാക്കുന്ന പല മാർഗങ്ങളിൽ, ദൈവവചനം, കുദാശകൾ, പ്രാർത്ഥന എന്നിവ ഉൾപ്പെടുന്നു. പക്ഷേ അവയെക്കൂടാതെ പ്രത്യേകിച്ച്
ഒന്നുകൂടിയുണ്ട്. അത് മരിയഭക്തിയാണ്. കത്തോലിക്കാപാരമ്പര്യത്തിൽ ഒരു ആദർശസൂക്തമുണ്ട്: “Ad Iesum per Mariam,” അതായത്, “മറിയത്തിലൂടെ യേശുവിലേക്ക്.” പരിശുദ്ധകന്യക യേശുവിനെ നമുക്ക്
കാണിച്ചുതരുന്നു. അവൾ നമുക്കായി വാതിൽ തുറന്നുതരുന്നു. എപ്പോഴും! നമ്മുടെ കരംപിടിച്ച് നമ്മെ യേശുവിലേക്ക് നയിക്കുന്ന അമ്മയാണ് പരിശുദ്ധകന്യക. പരിശുദ്ധകന്യക ഒരിക്കലും അവളിലേക്കു
തന്നെ വിരൽചൂണ്ടുന്നില്ല. പരിശുദ്ധകന്യക യേശുവിലേക്ക് വിരൽചൂണ്ടുന്നു. ഇതാണ് മരിയഭക്തി: യേശുവിലേക്ക്, പരിശുദ്ധകന്യകയുടെ കരങ്ങളിലൂടെ. യേശു തന്നെ ചൂണ്ടിക്കാട്ടിയതുപോലെ,
ക്രിസ്‌തുവിനും, നമുക്കുമിടയിൽ സത്യത്തിലുള്ള ഏക മധ്യസ്ഥൻ പരിശുദ്ധാത്മാവാണ്. നമ്മെ യേശുവിലേക്ക് കൊണ്ടുവരുന്നതിന് പരിശുദ്ധാത്മാവ് ഉപയോഗിക്കുന്ന ഉപാധികളിൽ ഒന്ന് മറിയമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision