1534-ൽ ജെ. കാർട്ടിയർ കാനഡ കണ്ടുപിടിച്ചതിന് ശേഷം കാനഡയിലേക്കും വടക്കേ അമേരിക്കയിലേക്കും പോകുന്ന ആദ്യത്തെ സുവിശേഷ പ്രഘോഷകർ ഫ്രാൻസിലെ ജെസ്യൂട്ട് വൈദികരായിരുന്നു.
ന്യുയോർക്കിലെ ഓറിസ്വില്ലെ എന്ന പ്രദേശത്ത് വച്ച് ഇവര്‍ രക്തസാക്ഷിത്വം വരിച്ചു. ജെ. കാർട്ടിയർ 1534-ൽ കാനഡ കണ്ടുപിടിച്ചതിന് ശേഷം ഒരു നൂറ്റാണ്ടിനു ശേഷമാണ് സുവിശേഷകർ കാനഡയിൽ എത്തിയത്. അവിടെയുള്ളവരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആനയിക്കുകയും പുതിയൊരു കാനഡ കെട്ടിപ്പടുക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. ഐസക്ക് ജോഗൂസ് ആദ്യമായി തടവിലാക്കപ്പെടുകയും ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയനായതിനു ശേഷം പാരീസിൽ തിരിച്ചെത്തിയപ്പോൾ തന്റെ മേലധികാരിയോട് ഇപ്രകാരമാണ് പറഞ്ഞത്, “പിതാവേ, ആയിരകണക്കിന് ജീവൻ ബലികഴിക്കപ്പെട്ടാലും ദൈവത്തിന്റെ ഇഷ്ടം നിറവേറി കാണുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്”.
മഹാനായ ജെസ്യൂട്ട് ആത്മീയ എഴുത്തുകാരനായ ലൂയിസ് ലലേമന്റിന്റെ ശിഷ്യനായ വിശുദ്ധ ജോണ്‍ ബ്രെബ്യൂഫിന്റെ സുവിശേഷ കുറിപ്പുകളിൽ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: “മറ്റ് രക്തസാക്ഷികൾ സഹിച്ചത് പോലെ ക്രൂര മർദ്ദനങ്ങൾ ഏറ്റു വാങ്ങി ഒരു രക്തസാക്ഷിയാകാനുള്ള അടക്കാനാവാത്ത ആഗ്രഹം എന്റെയുള്ളിൽ ഉണ്ട്. എന്റെ രക്ഷകാ, ഞാൻ അങ്ങേക്ക് വാക്ക് തരുന്നു, എന്നിൽ ബലമുള്ളിടത്തോളം കാലം നിനക്ക് വേണ്ടി ഒരു രക്തസാക്ഷിയാകാനുള്ള ഒരവസരവും ഞാൻ പാഴാക്കുകയില്ല”.
“നിന്റെ അതിരില്ലാത്ത കാരുണ്യത്താൽ ഏതെങ്കിലും ഒരു ദിവസം നിന്റെ ഈ വിശ്വസ്ത ദാസന് അത് പ്രാപ്യമാക്കും. അപ്പോൾ പൂർണ്ണ സന്തോഷത്തോടും ആത്മീയ ആനന്ദത്തോടും കൂടി ഞാൻ എന്റെ മരണത്തെ സ്വീകരിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision