ക്രൈസ്തവസഭകൾ മാനവവികസനത്തിനായി ഒരുമിച്ചു പ്രവർത്തിക്കണം: ഫ്രാൻസിസ് പാപ്പാ

Date:

2024 ഓഗസ്റ്റ് 28 മുതൽ 30 വരെ ഇറ്റലിയിലെ ത്രാനിയിൽ നടക്കുന്ന പതിനേഴാമത് അന്തർക്രൈസ്തവ സിമ്പോസിയത്തിൽ സംബന്ധിക്കുന്നവർക്കും, തദവസരത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട്, ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം കൈമാറി. അനുദിനം അഭൂതപൂർവമായ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന മാനവികബന്ധത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇത്തവണത്തെ സിമ്പോസിയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റോമിലെ അന്തോണിയാനും സർവകലാശാലയിലെ ഫ്രാൻസിസ്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വലിറ്റിയും, അരിസ്റ്റോട്ടിൽ യൂണിവേഴ്സിറ്റി ഓഫ് തെസ്സലോനിക്കിയിലെ ഓർത്തഡോക്സ് ദൈവശാസ്ത്ര വിഭാഗവും സംയുക്തമായിട്ടാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. നരവംശശാസ്ത്രപരമായ മാറ്റത്തിന്റെ കാലത്ത്, കത്തോലിക്കരും, ഓർത്തോഡോക്സുകാരും തമ്മിലുള്ള മൂർത്തമായ സഹകരണത്തിന്റെ അതുല്യമായ അനുഭവം സമ്മാനിക്കുന്ന ഈ സിമ്പോസിയത്തിന്റെ സംഘടകരെ പാപ്പാ പ്രത്യേകം അഭിനന്ദിക്കുന്നതായി സന്ദേശത്തിൽ എടുത്തു പറയുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

നരവംശശാസ്ത്രപരിവർത്തനം ഇന്ന് ഒരു വിപ്ലവമായി മാറിയിരിക്കുന്നുവെന്നും, ഇവ മാനുഷികജീവിതത്തെ ഒരു പുനർവിചിന്തനത്തിലേക്കു നയിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. വാസ്തവത്തിൽ, സൃഷ്ടിയിലുടനീളം മനുഷ്യന്റെ സവിശേഷത, മറ്റ് മൃഗങ്ങളുമായുള്ള ബന്ധത്തിൽ അവന്റെ സവിശേഷത, യന്ത്രങ്ങളുമായുള്ള ബന്ധം എന്നിവ നിരന്തരം ചോദ്യം ചെയ്യപ്പെടുന്നതായും പാപ്പാ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ...

ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ...

മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിന് പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരം

ഫ്രാൻസിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി, മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിലെ...

അനുദിന വിശുദ്ധർ – അപ്പസ്തോലനായ  വി. മത്തായി

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ...