മാരക തിന്മയായ ഭ്രൂണഹത്യയെ മഹത്വവത്ക്കരിക്കുന്ന നയങ്ങളെ തുടര്‍ന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്റെ പുതിയ ഭ്രൂണഹത്യ അനുകൂല പരസ്യ ക്യാമ്പയിനെതിരെ പ്രതിഷേധവുമായി പ്രോലൈഫ് സംഘടനകൾ.
‘ദീസ് ഗയിസ്’ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പയിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.020-ലെ ഇലക്ഷനിൽ ചെറിയ ഭൂരിപക്ഷത്തിൽ ബൈഡൻ വിജയിച്ച അരിസോണ, ജോർജിയ, മിഷിഗൺ, പെൻസിൽവാനിയ, നെവാഡ, വിസ്കോൺസിൻ ഇനി ആറ് സംസ്ഥാനങ്ങളിലാണ് ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പയിന് തുടക്കം കുറിച്ചത്. ഭ്രൂണഹത്യ സ്ത്രീകളുടെ അവകാശമെന്ന രീതിയില്‍ അവതരിപ്പിച്ചുക്കൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട പരസ്യത്തിന്റെ ഉള്ളടക്കം.
അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വെസ് വേഡ് കേസിലെ വിധിക്ക് സാധുത ഇല്ലാതാക്കിയത് താനാണെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നതും ഇതിനെ വിമര്‍ശന വിധേയമാക്കുന്നതും വീഡിയോയിലുണ്ട്. ഫ്ലോറിഡ സംസ്ഥാനത്ത് 6 ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ നിരോധിച്ചുകൊണ്ട് ഗവർണർ റോൺ ഡിസാൻറ്റിസ് ഇറക്കിയ ഉത്തരവിനെ പറ്റിയും പരസ്യ വീഡിയോയിൽ പരാമർശിക്കുന്നു.
സംസ്ഥാനങ്ങൾ ഭ്രൂണഹത്യ നിരോധന നിയമങ്ങൾ പാസാക്കുന്നത് തടയാൻ റോ വെസ് വേഡ് കേസിലെ വിധി ദേശീയ നിയമത്തിൽ എഴുതി ചേർക്കാൻ ബൈഡൻ ഭരണകൂടം നടത്തിയ ശ്രമങ്ങളും പരസ്യത്തിൽ പ്രമേയമാക്കിയിട്ടുണ്ട്. പ്രസിഡന്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യു *https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യു
https://youtube.com/@palavision