കേരളത്തിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം എൻഐഎ പൊളിച്ചതിന് പിന്നാലേ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.
സംസ്ഥാനത്ത് ക്രിസ്ത്യന്‍ വൈദികനെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട്. തൃശൂർ സ്വദേശിയായ നബീൽ അഹമ്മദ് ചെന്നൈയില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ആശങ്കയുളവാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ‘പെറ്റ് ലവേഴ്സ്’ എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഐഎസ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചനകൾ നടത്തിയത്. ക്രൈസ്തവ വൈദികനെ വധിക്കാൻ സംഘം പദ്ധതിയിട്ടിരിന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനായി ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ഇവര്‍ ഗൂഢാലോചന നടത്തി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യു https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക