തൊഴിലിടത്ത് അംഗഭംഗം നേരിട്ടവർക്കും അപകടത്തിൽ ജോലി ചെയ്യാനുള്ള കഴിവു നഷ്ടപ്പെട്ടവർക്കുമായുള്ള ദേശീയ സംഘടനാംഗങ്ങളുമായി പാപ്പാ
സെപ്റ്റംബർ 11ന് വത്തിക്കാനിൽ തൊഴിലിടത്ത് അംഗഭംഗം നേരിട്ടവർക്കും അപകടത്തിൽ ജോലി ചെയ്യാനുള്ള കഴിവു നഷ്ടപ്പെട്ടവർക്കുമായുള്ള ദേശീയ സംഘടനാംഗങ്ങളുമായി പാപ്പാ കൂടികാഴ്ച നടത്തി. തദവസരത്തിൽ നൽകിയ സന്ദേശത്തിലാണ് പാപ്പാ ജോലിസ്ഥലത്തെ സുരക്ഷ നാം ശ്വസിക്കുന്ന വായു പോലെയാണ് എന്ന് വ്യക്തമാക്കിയത്.
രണ്ടാം ലോകമഹായുദ്ധത്തിൽ ഇറ്റലിയെ സംബന്ധിച്ചിടത്തോളം നിർണ്ണായക വർഷമായിരുന്നു 1943 എന്ന് പറഞ്ഞു. ആ സന്ദർഭത്തിലാണ് തൊഴിലിടത്ത് അംഗഭംഗം നേരിട്ടവർക്കും അപകടത്തിൽ ജോലി ചെയ്യാനുള്ള കഴിവു നഷ്ടപ്പെട്ടവർക്കുമായുള്ള ദേശീയ സംഘടന അതിന്റെ ആദ്യ ചുവടുകൾ വെച്ചതെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. ഓരോ സായുധ സംഘട്ടനവും വികൃതമാക്കപ്പെട്ട നിരവധി വ്യക്തികളെ ഇന്നും സൃഷ്ടിക്കുന്നുണ്ടെന്നും സിവിലിയൻ ജനത യുദ്ധത്തിന്റെ ഭ്രാന്തിന്റെ നാടകീയ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നുണ്ടെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു എന്ന് പാപ്പാ ചൂണ്ടികാണിച്ചു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യു https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision