ഇറ്റലിയിലെ വിവധ പ്രദേശങ്ങളിൽ പേമാരിയും കൊടുങ്കാറ്റും കാട്ടുതീയും വിതച്ച ദുരിതങ്ങളിൽ പാപ്പാ തൻറെ വേദനയും സാമീപ്യവും അറിയിക്കുന്നു.
പൊതുഭവനത്തെ പരിപാലിച്ചുകൊണ്ട് കാലവസ്ഥാമാറ്റങ്ങളുടെതായ വെല്ലുവിളികളെ നേരിടുന്നതിനും സൃഷ്ടിയെ ഉത്തരവാദിത്വബോധത്തോടെ സംരക്ഷിക്കുന്നതിനും ധീരതയോടും ദീർഘവിക്ഷണത്തോടും കൂടിയ നടപടികൾ സ്വീകരിക്കേണ്ടതിൻറെ ആവശ്യകത പാപ്പാ എടുത്തുകാട്ടുന്നു.
ഗുരുതരമായ ദുരന്തത്തിൻറെ തിക്തഫലങ്ങൾ അനുഭവിക്കുന്നവർക്ക് സാന്ത്വനം ലഭിക്കുന്നതിന് പാപ്പാ പരിശുദ്ധ കന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം യാചിക്കുകയും ചെയ്യുന്നു. ഈ ദുരന്തവേളയിൽ സഹായഹസ്തവുമായെത്തിയ ഏവരുടെയും, പ്രതേകിച്ച്, അഗ്നിശമനസേനാംഗങ്ങളുടെ, പരിശ്രമങ്ങളെ പാപ്പാ വിലമതിക്കുകയും ചെയ്യുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision