കടുത്ത മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ഉത്തരേന്ത്യയിലെ ജനതയ്ക്ക് സഹായവുമായികത്തോലിക്കാ രൂപതകൾ

Date:

കടുത്ത മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ഉത്തരേന്ത്യയിലെ ജനതയ്ക്ക് സഹായവുമായി വിവിധ കത്തോലിക്കാ രൂപതകൾ. ഇതുവരെ ഇരുപത്തിയഞ്ചോളം ആളുകളാണ് മഴയെ തുടർന്നുണ്ടായ പ്രകൃതി ദുരന്തങ്ങൾ മൂലം മരണമടഞ്ഞത്.

സഭയുടെ എല്ലാ പ്രസ്ഥാനങ്ങളോടും, സാമൂഹ്യ സേവന, ആരോഗ്യ കേന്ദ്രങ്ങളോടും 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിംല- ചണ്ഡീഗഢ് രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ഇഗ്നേഷ്യസ് ലയോള ഇവാൻ മസ്കരാനസ് യുസിഎ ന്യൂസിനോട് ഇന്നലെ പറഞ്ഞു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ള പെട്ടെന്ന് ഉണ്ടായ മഴമൂലം വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും രൂപതയുടെ ഏകദേശം എല്ലാ പ്രദേശങ്ങളിലും ബാധിച്ചതായി അദ്ദേഹം വിശദീകരിച്ചു. ദുരിതബാധിതര്‍ക്ക് അഭയകേന്ദ്രവും ഭക്ഷണവും ശുദ്ധജലവും ലഭ്യമാക്കാന്‍ സഭ പ്രത്യേക ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്.

ആയിരക്കണക്കിന് ആളുകളെ ഇതിനോടകം മാറ്റി പാർപ്പിച്ചിട്ടുണ്ട്. സോളനിലും, കുളു മണാലിയിലുമുള്ള സഭയുടെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മഴമൂലം ഉണ്ടായ പ്രകൃതി ദുരന്തങ്ങൾ മൂലം കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 17 പേർ ഹിമാചൽ പ്രദേശിലും, 12 പേർ ഹരിയാനയിലും, ആറുപേർ പഞ്ചാബിലും മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തെപ്പറ്റി മനസ്സിലാക്കി കൊണ്ടിരിക്കുകയാണെന്നും, രക്ഷാപ്രവർത്തനം ആരംഭിക്കുമെന്നും ഹരിയാനയിലെ ഗുർഗയോൺ സീറോ മലങ്കര രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് തോമസ് മാർ അന്തോണിയോസും വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

https://pala.vision/pope-holy-piece/ttps://pala.vision/pope-holy-piece/

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...