വാഷിങ്ടണ്‍: ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ പരാമര്‍ശങ്ങൾക്ക് അതേ നാണയത്തില്‍ തിരിച്ചടി നൽകി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.
അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ച് ഇന്ത്യക്കും ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-യു.എസ് 2+2 മന്ത്രിതല ചര്‍ച്ചകള്‍ക്ക് ശേഷം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രി.