തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി (LPST) ഉദ്യോഗാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് 143-ാം ദിവസത്തിലേക്ക് കടന്നു. എന്നാൽ, സമരം നാല് മാസം പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു അനുനയ നീക്കങ്ങളും ഉണ്ടായിട്ടില്ല.
ഉദ്യോഗാർത്ഥികളുമായി തുടർചർച്ച നടത്താൻ സർക്കാർ ഇതുവരെ ബന്ധപ്പെട്ടിട്ടുമില്ല.
യു.പി.എസ്.ടി ഉദ്യോഗാർത്ഥികളും സമരരംഗത്ത് അതിനിടെ, സമാനമായ ആവശ്യങ്ങൾ ഉന്നയിച്ച് യു.പി.എസ്.ടി (UPST) ഉദ്യോഗാർത്ഥികളും സമരവുമായി മുന്നോട്ടുവന്നിട്ടുണ്ട്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടും ഒൻപത് ജില്ലകളിൽ ഒന്നാം റാങ്ക് ലഭിച്ചവർക്ക് പോലും ഇതുവരെ നിയമനം
ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആക്കി കുറയ്ക്കുക, നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
















