spot_img

യു.ഡി.എഫ് യോഗം കൃത്യമായി ചേരുന്നില്ല, ബോർഡ്-കോർപ്പറേഷൻ വിഭജനവും വൈകുന്നു; മുന്നണി നേതൃത്വത്തിനെതിരെ തുറന്നടിച്ച് ആർ.എസ്.പി

spot_img

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് യോഗങ്ങൾ കൃത്യമായി ചേരാത്തതിലും ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളുടെ വിഭജനം വൈകുന്നതിലും രൂക്ഷ വിമർശനവുമായി ആർ.എസ്.പി. നയപരമായ വിഷയങ്ങളും മുന്നണിക്കുള്ളിലെ വിയോജിപ്പുകളും ചർച്ച ചെയ്ത് പരിഹരിക്കേണ്ടത് മുന്നണി യോഗങ്ങളിലാണെന്നും, യോഗങ്ങൾ കൃത്യമായി ചേരുന്ന ജനാധിപത്യ ശൈലിയാണ് വേണ്ടതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ആർ.എസ്.പി നേതൃത്വം വ്യക്തമാക്കി.

കൂടിയാലോചനകളില്ലാതെ ക്യാബിനറ്റ് പദവികൾ നൽകുന്നതിലുള്ള കടുത്ത അതൃപ്തിയും ആർ.എസ്.പി പ്രകടിപ്പിച്ചു. സർക്കാർ അധികാരത്തിൽ വന്ന് ആറുമാസമായിട്ടും നിരവധി ബോർഡുകളും കോർപ്പറേഷനുകളും അധ്യക്ഷന്മാരില്ലാതെ തുടരുന്നത് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയും വ്യക്തമാക്കി. ഈ മാസം തന്നെ ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കി സ്ഥാനമാനങ്ങളുടെ വിഭജനം പൂർത്തിയാക്കണമെന്നാണ് ആർ.എസ്.പിയുടെ ആവശ്യം.

മുന്നണിക്കുള്ളിൽ അതൃപ്തി പുകയുന്നു മുന്നണി യോഗങ്ങൾ ചേരാത്തതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം പ്രധാന കക്ഷിയായ കോൺഗ്രസിനാണെന്നാണ് ആർ.എസ്.പിയുടെ നിലപാട്. ഉഭയകക്ഷി ചർച്ചയ്ക്കായി മൂന്ന് തവണ നേരിട്ട് ആവശ്യപ്പെട്ടിട്ടും ചർച്ചകൾ നടക്കാത്തതിലും മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയിലും പാർട്ടിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. അതേസമയം, കൂട്ടായ്മ പ്രതീക്ഷിച്ചാണ് ജനങ്ങൾ യു.ഡി.എഫിനെ അധികാരത്തിലേറ്റിയതെന്നും അത് മുന്നണിയിലെ ഘടകകക്ഷികൾ വിസ്മരിക്കരുതെന്നും മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാമും ഓർമ്മിപ്പിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related