spot_img

പാലാ ജൂബിലി വോളിബോൾ ഡിസംബർ 1 മുതൽ 6 വരെ മുനിസിപ്പൽ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ; ഡോ. ജോർജ് മാത്യു മെമ്മോറിയൽ ട്രോഫിക്കായി പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും

spot_img

Date:

പാലാ: അമലോത്ഭവ ജൂബിലി തിരുനാളിനോടനുബന്ധിച്ച് പാലാ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ മത്സരങ്ങൾ ഡിസംബർ 1 മുതൽ 6 വരെ പാലാ മുനിസിപ്പൽ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. മുൻ ഇന്ത്യൻ ഇന്റർനാഷണൽ വോളിബോൾ താരവും കലാരംഗത്തെ പ്രതിഭയും ‘പാവങ്ങളുടെ ഡോക്ടർ’ എന്നറിയപ്പെട്ടിരുന്നയാളുമായ അന്തരിച്ച ഡോ. ജോർജ് മാത്യുവിനോടുള്ള ആദരസൂചകമായി ടൂർണമെന്റിന് അദ്ദേഹത്തിന്റെ പേര് നൽകുന്നതായി ടൂർണമെന്റ് കൺവീനർ വി.സി. പ്രിൻസ് അറിയിച്ചു. ബഹുമുഖ പ്രതിഭയായിരുന്ന അന്തരിച്ച ജോയി പാലാത്തിന്റെ (പാലാത്തച്ചൻ) ഓർമ്മ നിലനിർത്തുന്നതിനായി രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫിക്ക് അദ്ദേഹത്തിന്റെ പേരും നൽകും.

ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് പാലയ്ക്കൽ ബട്ടൺ ഹൗസ് പാലാ നൽകുന്ന 30,000 രൂപ ക്യാഷ് അവാർഡും ഡോ. ജോർജ് മാത്യു മെമ്മോറിയൽ ട്രോഫി, മാത്യു അരീക്കൽ മെമ്മോറിയൽ ട്രോഫി, തയ്യിൽ എവറോളിംഗ് ട്രോഫി എന്നിവയും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാർക്ക് പാലാ ഇലക്ട്രിക്കൽസ് പാലാ നൽകുന്ന 20,000 രൂപയും ജോയി പാലാത്ത് മെമ്മോറിയൽ ട്രോഫിയും ലഭിക്കും.

മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബെസ്റ്റ് പ്ലെയർ, ബെസ്റ്റ് അറ്റാക്കർ, ബെസ്റ്റ് ഓൾറൗണ്ടർ, ബെസ്റ്റ് ബൂസ്റ്റർ, ബെസ്റ്റ് ലിബറോ, ബെസ്റ്റ് ബ്ലോക്കർ, ബെസ്റ്റ് ഡിഫൻഡർ എന്നിവർക്ക് അന്തരിച്ച മുൻ വോളിബോൾ താരങ്ങളായ ജോണി പുതിയിടം, തമ്പി, എം. ഉഷാർ, എം.എ. ആന്റണി, വി.സി. രാജു, ചാലി എന്നിവരുടെ സ്മരണാർത്ഥമുള്ള ട്രോഫികൾ നൽകും.

കേരള യൂണിവേഴ്സിറ്റി, കാലിക്കട്ട് യൂണിവേഴ്സിറ്റി, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് ജോർജ് കോളേജ് അരുവിത്തുറ, ഡിസാറ്റ് അങ്കമാലി, എസ്.എച്ച്. കോളേജ് തേവര, ആലപ്പി റിപ്പിൾസ്, സി.എം.എസ് കോളേജ് കോട്ടയം, ദേവഗിരി കോളേജ് കോഴിക്കോട്, കേരള പോലീസ് താരങ്ങൾ ഉൾപ്പെടുന്ന കെ.എ.പി. കുട്ടിക്കാനം തുടങ്ങിയ പ്രമുഖ ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. ഇതിനുപുറമെ പ്രാദേശിക ടീമുകൾ തമ്മിലുള്ള നാടൻ വോളി മത്സരവും ഉണ്ടായിരിക്കും.

ഡിസംബർ 1-ന് വൈകിട്ട് 6 മണിക്ക് പാലാ നഗരസഭാ ചെയർപേഴ്സൺ മായാ രാഹുൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ഡിസംബർ 6-ന് വൈകിട്ട് 8 മണിക്ക് പാലാ എം.എൽ.എ മാണി സി. കാപ്പൻ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിക്കും. പാലാ സ്പോർട്സ് ക്ലബ് പ്രതിനിധികളായ വി.സി. പ്രിൻസ്, സന്തോഷ് മണർകാട്, ജോർജ് വർഗ്ഗീസ്, കുഞ്ഞുമോൻ പാലയ്ക്കൽ, ജിമ്മി ജോസ് പാമ്പ്ലാനി, ബിജോ പാലി, സോമൻ പി.എം., ജോസ് ചീരാംകുഴി, സിജോ ജോസഫ്, തോമസുകുട്ടി നെച്ചിക്കാട്, കുഞ്ഞുമോൻ മണർകാട്ട് തുടങ്ങിയവർ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related